ഇത് റയലിനും ബാഴ്സക്കും വിജയിക്കാനായി ഡിസൈൻ ചെയ്ത ടൂർണ്ണമെന്റ്:തുറന്നടിച്ച് ഒസാസുന താരം!

ഇന്നലെ സ്പാനിഷ് സൂപ്പർ കപ്പിൽ നടന്ന രണ്ടാം സെമി ഫൈനൽ പോരാട്ടത്തിൽ വിജയം നേടാൻ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നു. എതിരല്ലാത്ത രണ്ടുഗോളുകൾക്കായിരുന്നു ഒസാസുനയെ ബാഴ്സലോണ പരാജയപ്പെടുത്തിയത്.ലെവന്റോസ്ക്കി,ലാമിനെ യമാൽ എന്നിവരാണ് ബാഴ്സയുടെ ഗോളുകൾ നേടിയത്. ഇനി സൂപ്പർ കപ്പിന്റെ ഫൈനൽ മത്സരത്തിൽ റയൽ മാഡ്രിഡിനെയാണ് ബാഴ്സലോണ നേരിടുക.

ഈ മത്സരത്തിൽ ബാഴ്സ നേടിയ ലെവന്റോസ്ക്കിയുടെ ഗോളിനെതിരെ ഒസാസുന താരങ്ങൾ പ്രതിഷേധിച്ചിരുന്നു.എന്തെന്നാൽ അതിനു മുൻപ് ഒരു ഫൗൾ നടന്നിരുന്നു.പക്ഷേ റഫറി ഗോൾ അനുവദിക്കുകയായിരുന്നു. ഇക്കാര്യത്തിൽ വലിയ വിമർശനങ്ങളാണ് ഒസാസുനയുടെ ഗോൾകീപ്പറായ സെർജിയോ ഹെരേര നടത്തിയിട്ടുള്ളത്.റയലിനും ബാഴ്സക്കും വിജയിക്കാൻ വേണ്ടിയാണ് ഈ ടൂർണമെന്റ് അധികൃതർ നടത്തുന്നത് എന്നാണ് ഇദ്ദേഹം ആരോപിച്ചിട്ടുള്ളത്.ഹെരേരയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഈ ടൂർണമെന്റ് റയൽ മാഡ്രിഡിനും എഫ്സി ബാഴ്സലോണക്കും വേണ്ടി ഡിസൈൻ ചെയ്ത ഒന്നാണ്.അത് വളരെ വ്യക്തമാണ്. കാരണം അവരാണ് ഏറ്റവും കൂടുതൽ പണം സമ്പാദിച്ചു കൊടുക്കുന്നത്. അതുകൊണ്ടുതന്നെ അവർക്ക് അനുകൂലമാണ് ഈ ടൂർണമെന്റ്. ഇതിനോട് വിയോജിക്കുന്നവർ എല്ലാം തന്നെ ഫുട്ബോൾ കാണാത്തവരാണ് ” ഇതാണ് ഗോൾകീപ്പർ ആരോപിച്ചിട്ടുള്ളത്.

കഴിഞ്ഞവർഷം നടന്ന സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ ബാഴ്സലോണയും റയൽ മാഡ്രിഡും തന്നെയായിരുന്നു ഏറ്റുമുട്ടിയിരുന്നത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം നേടാൻ ബാഴ്സലോണക്ക് സാധിച്ചിരുന്നു. ഈ സൂപ്പർ കപ്പിന്റെ കലാശ പോരാട്ടം വരുന്ന ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 12:30ന് സൗദി അറേബ്യയിൽ വച്ചുകൊണ്ടാണ് നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *