ഇത് ബ്രസീലല്ലെന്ന് റഫറി പറഞ്ഞു,എന്നോട് കാണിച്ചത് തികച്ചും അനീതി: പ്രതികരിച്ച് റോക്ക്
കഴിഞ്ഞ ലാലിഗ മത്സരത്തിൽ വിജയം സ്വന്തമാക്കാൻ വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നു.ഒന്നിനെതിരെ 3 ഗോളുകൾക്കായിരുന്നു ബാഴ്സലോണ ഡിപോർട്ടിവോ അലാവസിനെ പരാജയപ്പെടുത്തിയത്.മത്സരത്തിൽ ബ്രസീലിയൻ യുവ സൂപ്പർതാരമായ വിറ്റോർ റോക്ക് ഗോൾ കണ്ടെത്തിയിരുന്നു. എന്നാൽ അദ്ദേഹത്തിന് 2 യെല്ലോ കാർഡുകൾ വഴങ്ങി കൊണ്ട് പുറത്ത് പോവേണ്ടി വരികയും ചെയ്തിരുന്നു.ഇതിൽ രണ്ടാമത്തെ യെല്ലോ കാർഡിന്റെ പേരിൽ വലിയ വിവാദങ്ങൾ നിലനിൽക്കുന്നുണ്ട്.
എഫ്സി ബാഴ്സലോണ അപ്പീൽ നൽകിയെങ്കിലും അത് തള്ളുകയാണ് ലാലിഗ ചെയ്തിട്ടുള്ളത്. അതിനർത്ഥം അടുത്ത മത്സരത്തിൽ റോക്ക് പുറത്തിരിക്കേണ്ടി വരും എന്നതാണ്. ഏതായാലും തന്നോട് റഫറി കാണിച്ചത് അനീതിയാണ് എന്നുള്ള കാര്യം റോക്ക് തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.താൻ വിശദീകരണം ചോദിച്ചപ്പോൾ ഇത് ബ്രസീൽ അല്ലെന്ന് റഫറി പറഞ്ഞുവെന്നും റോക്ക് കൂട്ടിച്ചേർത്തിട്ടുണ്ട്. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
❗Vitor Roque: "I asked the referee to explain why he gave me a 2nd yellow card. He said, 'it's not like Brazil here'. He was talking about that, that this is not like Brazil, and I just had to respect the decision and walked off the pitch." pic.twitter.com/0i9pWLA2Wy
— Barça Universal (@BarcaUniversal) February 9, 2024
” എനിക്ക് ലഭിച്ച രണ്ടാമത്തെ യെല്ലോ കാർഡ് തീർത്തും അന്യായമാണ്. അദ്ദേഹത്തിന്റെ ആ തീരുമാനത്തിന് ഞാൻ റഫറിയോട് വിശദീകരണം തേടിയിരുന്നു.അദ്ദേഹം എന്നോട് പറഞ്ഞത് ഇത് ബ്രസീൽ അല്ല എന്നാണ്. എന്റെ തീരുമാനം അംഗീകരിച്ചുകൊണ്ട് പുറത്ത് പോ എന്നാണ് റഫറി എന്നോട് പറഞ്ഞത്. യഥാർത്ഥത്തിൽ എന്നെയാണ് ആ താരം ഫൗൾ ചെയ്തത്. ഞാൻ റഫറിയുടെ തീരുമാനത്തെ ബഹുമാനിച്ചുകൊണ്ട് പുറത്തുപോയി ” ഇതാണ് റോക്ക് പറഞ്ഞിട്ടുള്ളത്.
ഇനി ലാലിഗയിൽ നടക്കുന്ന അടുത്ത മത്സരത്തിൽ ഗ്രനാഡയാണ് ബാഴ്സലോണയുടെ എതിരാളികൾ. ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 1:30നാണ് ഈയൊരു മത്സരം നടക്കുക. നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ബാഴ്സലോണയുള്ളത്. 23 മത്സരങ്ങളിൽ നിന്ന് 50 പോയിന്റാണ് അവർക്കുള്ളത്.