ഇത് പുതിയ ക്രിസ്റ്റ്യാനോ?ബെല്ലിങ്ഹാമിനെ കുറിച്ച് വിനീഷ്യസിന് പറയാനുള്ളത്!
ഇന്നലെ നടന്ന ക്ലാസിക്കോ പോരാട്ടത്തിൽ ഒരു തകർപ്പൻ തിരിച്ചുവരവാണ് റയൽ മാഡ്രിഡ് നടത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് ബാഴ്സയെ അവരുടെ മൈതാനത്ത് വെച്ചുകൊണ്ട് പരാജയപ്പെടുത്തിയത്. ഒരിക്കൽ കൂടി ജൂഡ് ബെല്ലിങ്ഹാം റയലിന്റെ ഹീറോയാവുകയായിരുന്നു. വിജയത്തോടുകൂടി ലീഗിലെ ഒന്നാം സ്ഥാനം തിരികെ പിടിക്കാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു.
റയൽ മാഡ്രിഡ് നേടിയ 2 ഗോളുകളും പിറന്നത് ബെല്ലിങ്ഹാമിന്റെ ബൂട്ടുകളിൽ നിന്നായിരുന്നു. അതിൽ ഒന്നാമത്തെ ഗോൾ ഒരു തകർപ്പൻ ഷോട്ടിൽ നിന്നായിരുന്നു ബെല്ലിങ്ഹാം നേടിയിരുന്നത്. ഏതായാലും തന്റെ സഹതാരമായ ബെല്ലിങ്ഹാമിനെ കുറിച്ച് ചില കാര്യങ്ങൾ ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🗣️ Vinicius Jr: “Bellingham is incredible. He always makes the difference. Now we are many young players and we are always together on and off the field. That makes our team unite and we all run on the pitch and go down to defend one another.“ pic.twitter.com/347e8eKaJt
— Madrid Xtra (@MadridXtra) October 28, 2023
“അവിശ്വസനീയം..അദ്ദേഹം എല്ലായിപ്പോഴും വ്യത്യസ്തതകൾ സൃഷ്ടിക്കുന്നു.റയൽ മാഡ്രിഡ് ആരാധകർ ക്രിസ്റ്റ്യാനോ റൊണാൾഡോയെ കണ്ടു പരിചയമുള്ളവരാണ്. ഇപ്പോൾ ഇത് ആ സ്ഥാനത്തേക്ക് ജൂഡ് ബെല്ലിങ്ഹാം എത്തിയിരിക്കുന്നു. ഞങ്ങൾക്ക് ഒരുപാട് യുവതാരങ്ങളുണ്ട്. കളത്തിനകത്തും പുറത്തും ഞങ്ങൾ എപ്പോഴും ഒരുമിച്ചാണ് നിലകൊള്ളുന്നത്.അത് ഞങ്ങൾക്കിടയിൽ ഐക്യം ഉണ്ടാക്കുന്നു. അത് ഞങ്ങളെ ഒരു മികച്ച ടീമാക്കി മാറ്റുന്നു. ഞങ്ങൾക്ക് ഇനിയും ഇമ്പ്രൂവായിക്കൊണ്ട് ഒരുപാട് കാര്യങ്ങൾ നേടേണ്ടതുണ്ട് ” ഇതാണ് വിനീഷ്യസ് പറഞ്ഞിട്ടുള്ളത്.
ഈ സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി ആകെ 13 മത്സരങ്ങളാണ് ബെല്ലിങ്ഹാം കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 13 ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടാൻ ഈ സൂപ്പർതാരത്തിന് കഴിഞ്ഞിട്ടുണ്ട്.റയലിന് ഒരു മികച്ച സ്ട്രൈക്കർ ഇല്ലാത്തതിന്റെ അഭാവം നികത്താൻ ഇപ്പോൾ ജൂഡ് ബെല്ലിങ്ഹാമിന് സാധിക്കുന്നുണ്ട്.