ഇങ്ങനെയൊരു ചവിട്ടി പുറത്താക്കൽ അല്ല നീ അർഹിക്കുന്നത്, സുവാരസിന് മെസ്സിയുടെ വിടവാങ്ങൽ സന്ദേശം ഇങ്ങനെ !

ബോർഡിനെതിരെ പൊട്ടിത്തെറിച്ചു കൊണ്ട് സൂപ്പർ താരം ലൂയിസ് സുവാരസിന് ഉറ്റസുഹൃത്ത് മെസ്സിയുടെ വിടവാങ്ങൽ സന്ദേശം. കുറച്ചു മുമ്പാണ് തന്റെ ഇൻസ്റ്റഗ്രാം വഴി മെസ്സി സുവാരസിന് വിടവാങ്ങൽ സന്ദേശം അയച്ചത്. സുവാരസിനെ മിസ്സ്‌ ചെയ്യുമെന്നും അദ്ദേഹത്തെ മറ്റൊരു ജേഴ്സിയിൽ കാണുക എന്നുള്ളത് അല്പം വിചിത്രമായ കാര്യമാണ് എന്നുമാണ് മെസ്സി അറിയിച്ചത്. ഇങ്ങനെയുള്ള ഒരു ചവിട്ടി പുറത്താക്കൽ അല്ല സുവാരസ് അർഹിക്കുന്നതെന്നും എന്നാൽ ക്ലബ്ബിന്റെ ഈ തീരുമാനം എന്നെ അത്ഭുതപ്പെടുത്തിയിട്ടില്ലെന്നും മെസ്സി അറിയിച്ചു. സുവാരസിനെ ക്ലബ്ബിൽ നിന്നും ഒഴിവാക്കിയ രീതി മെസ്സിക്ക് ഒട്ടും ഇഷ്ടപെട്ടിട്ടില്ല എന്ന് വ്യക്തമാണ്. കളത്തിനകത്തും പുറത്തും എനിക്ക് കാര്യങ്ങൾ പങ്കുവെക്കാൻ നീ ഉണ്ടായിരുന്നുവെന്നും നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണെന്നും മെസ്സി വിടവാങ്ങൽ സന്ദേശത്തിൽ കുറിച്ചു. സുവാരസിന്റെ വിടവാങ്ങൽ ചടങ്ങിൽ ഇരുവരും ഒന്നിച്ചു നിൽക്കുന്ന ഫോട്ടോ പോസ്റ്റ്‌ ചെയ്തു കൊണ്ടാണ് മെസ്സി കുറിപ്പ് എഴുതിയത്.

” എനിക്ക് ആദ്യമേ മനസ്സിലായിരുന്നു. പക്ഷെ ഇന്ന് ലോക്കർ റൂമിൽ എത്തിയപ്പോഴാണ് എനിക്ക് സത്യം മനസ്സിലായത്. ഇനി ഓരോ ദിവസവും കളത്തിനകത്തും പുറത്തും കാര്യങ്ങൾ പങ്കുവെക്കാൻ നീ ഉണ്ടാവില്ല എന്നുള്ളത് എത്രത്തോളം കഠിനമായിരിക്കും. ഞങ്ങൾ നിന്നെ ഒരുപാട് മിസ്സ്‌ ചെയ്യാൻ പോവുകയാണ്. ഒരുപാട് വർഷം നമ്മളൊന്നിച്ച് ഒരുപാട് തവണ ഭക്ഷണം കഴിച്ചിട്ടുണ്ട്. ഒരിക്കലും മറക്കാനാവാത്ത ഒരുപാട് കാര്യങ്ങൾ നമ്മൾക്കിടയിൽ സംഭവിച്ചിട്ടുണ്ട്. നിന്നെ മറ്റൊരു ജേഴ്സിയിൽ കാണുക എന്നുള്ളത് അല്പം വിചിത്രമാണ്. ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് നീ. ഇത്പോലെയുള്ള ഒരു ചവിട്ടി പുറത്താക്കൽ അല്ല നീ അർഹിച്ചത്. പക്ഷെ സത്യം എന്തെന്നാൽ ഇതെന്നെ അത്ഭുതപ്പെടുത്തിയിട്ടില്ല. നിന്റെ പുതിയ വെല്ലുവിളിക്ക് എന്റെ എല്ലാ വിധ ആശംസകളും. നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. നമ്മുക്ക് വീണ്ടും കണ്ടുമുട്ടാം ” മെസ്സി എഴുതി.

Leave a Reply

Your email address will not be published. Required fields are marked *