ആ സൂപ്പർ താരങ്ങളെ എത്തിക്കാൻ ബാഴ്സ റിസ്ക്ക് എടുക്കില്ല : ലാപോർട്ട
സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഒരുപിടി സൂപ്പർതാരങ്ങളെ സ്വന്തമാക്കാൻ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നു.അതിന്റെ ഫലമായി കൊണ്ടുതന്നെ നിലവിൽ മിന്നുന്ന പ്രകടനമാണ് ബാഴ്സ കാഴ്ച്ചവെച്ചു കൊണ്ടിരിക്കുന്നത്.മാത്രമല്ല വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിളും ഒരുപിടി സൂപ്പർതാരങ്ങളെ സ്വന്തമാക്കാൻ ബാഴ്സക്ക് പദ്ധതിയുണ്ട്.
സുപ്പർ താരങ്ങളായ എർലിംഗ് ഹാലണ്ട്,കിലിയൻ എംബപ്പെ എന്നിവരെ ടീമിൽ എത്തിക്കാൻ ബാഴ്സ ശ്രമിക്കുന്നുണ്ട് എന്നുള്ള അഭ്യൂഹങ്ങൾ സജീവമാണ്.എന്നാൽ ഈയൊരു റൂമറുകളോട് ഇപ്പോൾ ബാഴ്സയുടെ പ്രസിഡന്റായ ജോയൻ ലാപോർട്ട തന്റെ പ്രതികരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.അതായത് ടീമിന്റെ ബാലൻസിനെയും ഫിലോസഫിയെയും തെറ്റിക്കുന്ന രൂപത്തിലുള്ള യാതൊരുവിധ റിസ്ക്കുകളും എടുക്കില്ല എന്നാണ് ലാപോർട്ട പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം മുണ്ടോ ഡിപ്പോർട്ടിവോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലാപോർട്ടയുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) March 26, 2022
” ഞാൻ ട്രാൻസ്ഫറുകളെ കുറിച്ചോ താരങ്ങളെക്കുറിച്ചോ കൂടുതൽ സംസാരിക്കാൻ പോകുന്നില്ല. കാരണം അത് ക്ലബ്ബിനെ ബാധിക്കും. ഞങ്ങൾക്ക് ഒരു താരത്തെ സൈൻ ചെയ്യാൻ താല്പര്യമുണ്ട് എന്ന് തുറന്നു പറഞ്ഞാൽ ആ താരത്തിന്റെ വില വർദ്ധിക്കും. ടീമിന്റെ ശക്തി വർദ്ധിപ്പിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നുണ്ട്.പക്ഷെ അത് ബാഴ്സയുടെ സിസ്റ്റത്തിന് അനുയോജ്യമായ രീതിയിൽ ആയിരിക്കും.ടീമിന്റെ ബാലൻസിനേയോ ഫിലോസഫിയേയോ തെറ്റിക്കുന്ന രൂപത്തിലുള്ള യാതൊരുവിധ റിസ്ക്കുകളും ഞങ്ങൾ എടുക്കുകയില്ല. ഒരുപാട് താരങ്ങൾക്ക് ഇവിടേക്ക് വരാൻ ആഗ്രഹമുണ്ട്. അവർ ബാഴ്സയെ ഇഷ്ടപ്പെടുന്നു. പക്ഷേ അവർ ബാഴ്സയുടെ സാലറി ലെവലിനോടും സാമ്പത്തികപരമായ കാര്യങ്ങളോടും പൊരുത്തപ്പെടേണ്ട്.ഒരു കാരണവശാലും ഞങ്ങൾ എല്ലാം നഷ്ടപ്പെടുത്തി കൊണ്ടുള്ള സൈനിങ്ങുകൾ നടത്തുകയില്ല ” ഇതാണ് ലാപോർട്ട പറഞ്ഞിട്ടുള്ളത്.
നിലവിൽ ഒരു സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ബാഴ്സ കടന്നുപോകുന്നത്.എന്നിരുന്നാലും നിരവധി സൂപ്പർതാരങ്ങളെ ബാഴ്സയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള റൂമറുകൾ സജീവമാണ്.