” ആ മൂന്ന് താരങ്ങളെ തരൂ, ലൗറ്ററോയെ തരാം “

നിലവിലെ ഫുട്ബോൾ ലോകത്ത് പ്രചരിക്കുന്ന ട്രാൻസ്ഫർ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഇന്റർമിലാന്റെ അർജന്റയിൻ സൂപ്പർ താരം ലൗറ്ററോ മാർട്ടിനെസ്. താരത്തിന് വേണ്ടി സ്പാനിഷ് വമ്പൻമാരായ ബാഴ്സ വലവീശി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ലൗറ്ററോക്കായി ബാഴ്സ രണ്ട് താരങ്ങളെയും എഴുപത് മില്യൺ യുറോയും ഇന്ററിന് ഓഫർ ചെയ്തതായി വാർത്ത പുറത്തുവന്നിരുന്നത്. എന്നാൽ ഇപ്പോഴിതാ ഇന്റർമിലാൻ ലൗറ്ററോക്ക് വേണ്ടി മൂന്ന് താരങ്ങളെ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇറ്റാലിയൻ മാധ്യമമായ ട്യൂട്ടോസ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

ബാഴ്സയുടെ മൂന്ന് താരങ്ങളെയാണ് ഇന്റർമിലാന് ലൗറ്ററോക്ക് പകരമായി വേണ്ടത്. മധ്യനിര താരങ്ങളായ ആർതർ, കാർലെസ് അലെന എന്നിവർക്കൊപ്പം പ്രതിരോധനിര താരമായ ടോഡിബോയെയുമാണ് ഇന്റർമിലാൻ ബാഴ്സയോട് ആവിശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ ബാഴ്സയുടെ നിർണായകതാരമാണ് ആർതർ. കാർലെസ് അലെനയാവട്ടെ റയൽബെറ്റിസിൽ ലോണിലാണ് കളിക്കുന്നത്. ഡിഫൻഡറായ ടോഡിബോ നിലവിൽ ഷാൽക്കെയിലും ലോണിൽ കളിക്കുകയാണ്.

നിലവിൽ മികച്ച ഫോമിലാണ് ലൗറ്ററോ മാർട്ടിനെസ് പന്ത് തട്ടുന്നത്. ഈ സീസണിൽ ക്ലബിനും രാജ്യത്തിനുമായി 31 മത്സരങ്ങളിൽ 19 ഗോളുകൾ അടിച്ചുകൂട്ടിയിട്ടുണ്ട്. താരത്തെ കൈവിട്ടാൽ രണ്ട് താരങ്ങളെയാണ് ഇന്റർമിലാൻ പകരമായി ലക്ഷ്യം വെച്ചിരിക്കുന്നത്. ചെൽസിയുടെ ഒലിവർ ജിറൂദിനെയോ അതല്ലെങ്കിൽ അറ്റ്ലാന്റയുടെ സപാറ്റയെയോ ആണ് ഇന്റർ ലക്ഷ്യം വെച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *