ആ താരം ഉള്ളിടത്തോളം കാലം മെസ്സി ബാഴ്സയിൽ തിരികെ എത്തില്ല..!
ഇരുപത് വർഷത്തോളം എഫ്സി ബാഴ്സലോണയിൽ ചിലവഴിച്ചതിന് ശേഷമായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി കഴിഞ്ഞ സീസണിൽ ക്ലബ് വിട്ടു കൊണ്ട് പിഎസ്ജിയിൽ എത്തിയത്. സാമ്പത്തിക പ്രശ്നങ്ങളായിരുന്നു മെസ്സിയുടെ പോക്കിന് കാരണമായത്.പിഎസ്ജിയിൽ എത്തിയ മെസ്സിക്ക് ബാഴ്സയിലെ സന്തോഷം അനുഭവിക്കാൻ കഴിയുന്നില്ല എന്നുള്ളത് വ്യക്തമായ ഒരു കാര്യമാണ്.അത്കൊണ്ട് തന്നെ ഭാവിയിൽ ബാഴ്സയിലേക്ക് മടങ്ങുന്നത് മെസ്സി പരിഗണിച്ചേക്കും.
എന്നാൽ പ്രമുഖ മാധ്യമമായ എൽ നാസിയോണൽ ഒരു റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. അതായത് ജെറാർഡ് പീക്കെ എഫ് സി ബാഴ്സലോണയിൽ ഉള്ളിടത്തോളം കാലം മെസ്സി ബാഴ്സയിലേക്ക് തിരിച്ചു വരില്ല എന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്.മെസ്സിയും പീക്കെയും തമ്മിലുള്ള ബന്ധം പൂർണമായും തകർന്നിട്ടുണ്ട്.തനിക്ക് ബാഴ്സ വിടേണ്ടി വന്നതിന് പീക്കെയുടെ ഇടപെടലും കാരണമായി എന്നുള്ളത് മെസ്സി മനസ്സിലാക്കിയിട്ടുണ്ട്.
— Murshid Ramankulam (@Mohamme71783726) March 4, 2022
അതായത് മെസ്സിയെ പറഞ്ഞു വിട്ടാൽ ബാഴ്സയുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നുള്ള ഉപദേശം ബാഴ്സ പ്രസിഡന്റായ ജോയൻ ലാപോർട്ടക്ക് നൽകിയത് ജെറാർഡ് പീക്കെയാണ്.ഇത് മെസ്സി മനസ്സിലാക്കിയതോട് കൂടിയാണ് ഇരുവരും തമ്മിലുള്ള ബന്ധം തകർന്നത്.അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഈയിടെ ബാഴ്സലോണ നഗരത്തിൽ വെച്ച് നടന്ന മെസ്സിയുടെ ഭാര്യയുടെ ബർത്ത് ഡേ പാർട്ടി.ബാഴ്സയിലെ തന്റെ ഉറ്റ സുഹൃത്തുക്കളെയെല്ലാം മെസ്സി ക്ഷണിച്ചപ്പോൾ പീക്കെയെയും ഭാര്യയെയും അവഗണിക്കുകയായിരുന്നു.ഇതൊക്കെയാണ് എൽ നാസിയോണൽ കണ്ടെത്തിയിട്ടുള്ളത്.
ഏതായാലും മെസ്സി പിഎസ്ജി കരിയറിന് ശേഷം എങ്ങോട്ട് എന്നുള്ളത് വലിയ ഒരു ചോദ്യചിഹ്നമാണ്. എഫ്സി ബാഴ്സലോണയിലേക്ക് മടങ്ങാൻ സാധിച്ചില്ലെങ്കിൽ മെസ്സി എംഎൽഎസ്സിലേക്കെത്താൻ സാധ്യതകൾ ഏറെയാണ്.ബെക്കാമിന്റെ ഇന്റർ മിയാമിക്ക് മെസ്സിയിൽ വലിയ താല്പര്യമുണ്ട്.