ആ ക്ലബ്ബിനെ പരിശീലിപ്പിക്കൽ എന്റെ സ്വപ്നം : സ്‌കലോണി തുറന്ന് പറയുന്നു!

ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീനയുടെ ഈയൊരു സുവർണ്ണ കാലത്തിന് അവർ ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത് ലയണൽ സ്‌കലോണി എന്ന പരിശീലകനോടാണ്.അർജന്റീനക്ക് കോപ്പ അമേരിക്കയും ഫൈനലിസിമയും നേടിക്കൊടുക്കാൻ സ്‌കലോണിക്ക് സാധിച്ചിട്ടുണ്ട്. മാത്രമല്ല കഴിഞ്ഞ 33 മത്സരങ്ങളിൽ ഒന്നിൽ പോലും അർജന്റീന പരാജയപ്പെടില്ല.ഇതിനൊക്കെ പിന്നിൽ പ്രവർത്തിച്ച തലച്ചോർ,അത് ലയണൽ സ്‌കലോണിയാണ്.

ഏതായാലും സ്‌കലോണി ഇപ്പോൾ തന്റെ ഒരു ആഗ്രഹം പങ്കുവെച്ചിട്ടുണ്ട്.അതായത് സ്പാനിഷ് ക്ലബ്ബായ ഡിപ്പോർട്ടിവോ ലാ കൊരൂണയെ പരിശീലിപ്പിക്കാൻ താൻ ഇഷ്ടപ്പെടുന്നു എന്നാണ് സ്‌കലോണി പറഞ്ഞിട്ടുള്ളത്. ദീർഘകാലം ഡിപ്പോർട്ടിവോക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് സ്‌കലോണി.സ്‌കലോണിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഡിപ്പോർട്ടിവോ ലാ കൊരൂണയുടെ അടുത്ത ഫൈനൽ മത്സരം ഞാൻ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നുണ്ട്. അതിന് സാധിച്ചില്ലെങ്കിൽ ഞാൻ വീട്ടിൽ ഇരുന്നു കൊണ്ട് കാണും. ആ നഗരവുമായി എനിക്ക് ഒരു പ്രത്യേക ബന്ധം തന്നെയുണ്ട്. എന്റെ കരിയറിലെ ഏറ്റവും മികച്ച വർഷങ്ങളായിരുന്നു അത്. എന്റെ ഹൃദയത്തിൽ കൊണ്ടു നടക്കുന്ന ഒരു സിറ്റിയാണ് അത്. ഭാവിയിൽ ഡിപ്പോർട്ടിവോയെ പരിശീലിപ്പിക്കുന്നതിനെ ഞാൻ ഇഷ്ടപ്പെടുന്നു. അങ്ങനെ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം. ഒരുപാട് സ്നേഹം അവിടുത്തെ ആരാധകർ എനിക്ക് നൽകിയിട്ടുണ്ട്. അതെനിക്ക് തിരിച്ചുനൽകണം.ബെഞ്ചിൽ ഇരുന്ന് കൊണ്ടെങ്കിലും അത് തിരിച്ചുനൽകാൻ ഞാൻ ശ്രമിക്കും ” ഇതാണ് സ്‌കലോണി പറഞ്ഞിട്ടുള്ളത്.

1998 മുതൽ 2006 വരെ ഡിപ്പോർട്ടിവോ ലാ കൊരൂണക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് സ്‌കലോണി. അർജന്റീനയുടെ ദേശീയ ടീമിന് വേണ്ടി ഏഴ് മത്സരങ്ങളിലും സ്‌കലോണി കളിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *