ആ ഐക്കോണിക്ക് സെലിബ്രേഷന് പിന്നിലെന്ത്? ബെല്ലിങ്ഹാം വെളിപ്പെടുത്തുന്നു!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ റയൽ മാഡ്രിഡിൽ എത്തിയ ജൂഡ് ബെല്ലിങ്ഹാം തകർപ്പൻ പ്രകടനമാണ് ഇപ്പോൾ പുറത്തെടുക്കുന്നത്. കഴിഞ്ഞ ജിറോണക്കെതിരെയുള്ള മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും നേടാൻ ഈ താരത്തിന് സാധിച്ചിരുന്നു. ആകെ കളിച്ച ഏഴു മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകളും രണ്ട് അസിസ്റ്റുകളും സൂപ്പർതാരം ഇപ്പോൾ സ്വന്തമാക്കിയിട്ടുണ്ട്. ലീഗിലെ ടോപ്പ് സ്കോററും ബെല്ലിങ്‌ഹാം തന്നെയാണ്.

ബെല്ലിങ്‌ഹാമിന്റെ ഗോൾ സെലിബ്രേഷൻ വളരെയധികം പ്രശസ്തമാണ്. രണ്ട് കൈകളും വിരിയിച്ച് നിൽക്കുന്ന ബെല്ലിങ്‌ഹാമിന്റെ സെലിബ്രേഷൻ സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ചയാകാറുണ്ട്. എന്നാൽ ആ സെലിബ്രേഷന് പിന്നിൽ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ല എന്ന് ഈ താരം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾ അത് അനുകരിക്കുന്നതിൽ തനിക്ക് ഒരുപാട് അഭിമാനം തോന്നാറുണ്ടെന്നും ബെല്ലിങ്ഹാം കൂട്ടിച്ചേർത്തിട്ടുണ്ട്.താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” സത്യം പറഞ്ഞാൽ എവിടെനിന്നാണ് ആ സെലിബ്രേഷൻ വന്നത് എന്നത് കൃത്യമായി എനിക്കറിയില്ല.ഞാൻ ബിർമിങ്ഹാമിൽ ആയിരുന്ന സമയത്താണ് അത് സ്റ്റാർട്ട് ചെയ്യുന്നത്. അവിടം തൊട്ട് ഞാൻ ഇത് തുടരുന്നുമുണ്ട്. ഇതിന് പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ല. പക്ഷേ കുട്ടികൾ ഇതൊക്കെ അനുകരിക്കുന്നു എന്നുള്ളത് എന്നെ സംബന്ധിച്ചിടത്തോളം അഭിമാനമാണ് ” ഇതാണ് ജൂഡ് ബെല്ലിങ്ഹാം ഇപ്പോൾ പറഞ്ഞിട്ടുള്ളത്.

ഇരുപതുകാരനായ താരത്തിന്റെ മികച്ച പ്രകടനം ഇപ്പോൾ ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന ഒന്നാണ്. അടുത്ത ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ നാപോളിയാണ് റയൽ മാഡ്രിഡിന്റെ എതിരാളികൾ.നാളെ രാത്രിയാണ് ഈ മത്സരം അരങ്ങേറുക.

Leave a Reply

Your email address will not be published. Required fields are marked *