ആവേശകരം, ലാലിഗ കിരീടം ചൂടി അത്ലറ്റിക്കോ മാഡ്രിഡ്!
ആവേശകരമായ ക്ലൈമാക്സിനൊടുവിൽ ലാലിഗ കിരീടം നെഞ്ചോട് ചേർത്ത് അത്ലറ്റിക്കോ മാഡ്രിഡ്.ഇന്നലെ നടന്ന അവസാനമത്സരത്തിൽ റയൽ വല്ലഡോലിഡിനെ 2-1 ന് കീഴടക്കി കൊണ്ടാണ് അത്ലറ്റിക്കോ മാഡ്രിഡ് കിരീടം ചൂടിയത്. രണ്ടാം സ്ഥാനക്കാരായ റയൽ മാഡ്രിഡും ഇതേ സ്കോറിന് വിയ്യാറയലിനെ കീഴടക്കിയെങ്കിലും അത്ലറ്റിക്കോ പോയിന്റുകൾ നഷ്ടപ്പെടുത്താൻ തയ്യാറല്ലായിരുന്നു. ഇതോടെ പതിനൊന്നാം ലാലിഗ കിരീടമാണ് അത്ലറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കിയത്.
🏟️ 38 games.
— LaLiga English (@LaLigaEN) May 22, 2021
✅ 26 wins.
🔝 86 points.
⚽️ 67 goals scored.
🔐 25 goals conceded.
𝗪𝗵𝗮𝘁 𝗮 𝘀𝗲𝗮𝘀𝗼𝗻. 𝗪𝗵𝗮𝘁 𝗮 𝘁𝗲𝗮𝗺. 𝗪𝗵𝗮𝘁 𝗮 𝗺𝗮𝗻𝗮𝗴𝗲𝗿.@Simeone ❤️🤍 @atletienglish pic.twitter.com/erncuhF05b
മത്സരത്തിന്റെ 18-ആം മിനുട്ടിൽ തന്നെ ഓസ്കാർ പ്ലാനോ ഗോൾ നേടിയതോടെ അത്ലറ്റിക്കോ പരുങ്ങലിലായി. എന്നാൽ കിരീടദാഹത്തോടെ കളിച്ച അത്ലറ്റിക്കോക്ക് വേണ്ടി 57-ആം മിനുട്ടിൽ കൊറേയ ഗോൾ നേടുകയായിരുന്നു.പിന്നീടാണ് സുവാരസ് എന്ന രക്ഷകൻ അവതരിക്കുന്നത്.67-ആം മിനുട്ടിൽ ലഭിച്ച പന്തുമായി കുതിച്ച സുവാരസ് അത്ലറ്റിക്കോയുടെ വിജയഗോൾ നേടുകയായിരുന്നു. ഈ സീസണിൽ അത്ലറ്റിക്കോ ചാമ്പ്യൻമാരാക്കുന്നതിൽ വലിയൊരു പങ്കും അത്ലറ്റിക്കോയുടേതാണ്.
Luis Suarez takes shot at Barcelona as he claims they 'didn't value' him before kicking him out last summer https://t.co/sqX0PWBU8k
— MailOnline Sport (@MailSport) May 22, 2021
ഇതിനോട് സമാനമായ ഒരു വിജയം തന്നെയാണ് റയൽ മാഡ്രിഡ് നേടിയത്.ഒരു ഗോളിന് പിറകിൽ നിന്ന ശേഷം അവസാനനിമിഷം രണ്ട് ഗോളുകൾ തിരിച്ചടിച്ച് റയൽ വിജയം കൊയ്യുകയായിരുന്നു. പക്ഷേ അത്ലറ്റിക്കോയുടെ വിജയം റയലിനെ രണ്ട് പോയിന്റുകൾക്ക് പിന്നിലാക്കി.മത്സരത്തിന്റെ 20-ആം മിനുട്ടിൽ പിനോയായിരുന്നു വിയ്യാറയലിന്റെ ഗോൾ നേടിയത്.ഇതിന് മറുപടി ഗോൾ 87-ആം മിനുട്ടിലാണ് പിറക്കുന്നത്. റോഡ്രിഗോയുടെ അസിസ്റ്റിൽ നിന്ന് ബെൻസിമയാണ് ഗോൾ നേടിയത്.92-ആം മിനുട്ടിൽ ബെൻസിമയുടെ അസിസ്റ്റിൽ മോഡ്രിച്ച് വിജയഗോൾ നേടുകയായിരുന്നു.
FT #RealMadridVillarreal 2-1
— LaLiga English (@LaLigaEN) May 22, 2021
Benzema and Modric on target as @realmadriden come from behind. 🎯#LiveResults pic.twitter.com/o9gjS0ztQZ