ആവിശ്യപ്പെടുന്നത് രണ്ട് വർഷത്തെ തടവും 10 മില്യൺ പിഴയും,വേൾഡ് കപ്പിന് ഒരു മാസം മുന്നേ നെയ്മർ കോടതി കയറേണ്ടിവരും!

പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയറെ കുറിച്ചുള്ള ഒരു വാർത്ത കഴിഞ്ഞ ദിവസം പുറത്തേക്ക് വന്നിട്ടുണ്ട്. അതായത് നെയ്മർ ജൂനിയർ വേൾഡ് കപ്പിന് ഒരു മാസം മാത്രം അവശേഷിക്കെ കോടതി കയറേണ്ടി വരും. താരത്തിന്റെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ടു കൊണ്ട് ക്രമക്കേടുകൾ കണ്ടെത്തിയതിനാലാണ് നെയ്മർക്കെതിരെ കേസ് നിലനിൽക്കുന്നത്. പ്രമുഖ മാധ്യമങ്ങളായ എൽ പയസ്,മാർക്ക,RMC സ്പോർട് എന്നിവർ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതായത് 2013ലായിരുന്നു നെയ്മർ ജൂനിയർ ബ്രസീലിയൻ ക്ലബ്ബായ സാന്റോസ് വിട്ടുകൊണ്ട് എഫ്സി ബാഴ്സലോണയിൽ എത്തിച്ചേർന്നത്. പിന്നീട് 2017 വരെ അദ്ദേഹം ബാഴ്സയിൽ തുടർന്നു.സാന്റോസിൽ നിന്നും ബാഴ്സയിലേക്ക് എത്തിയ ആ ട്രാൻസ്ഫറിൽ ക്രമക്കേടുകളുണ്ട് എന്ന ആരോപണത്തിന്മേലാണ് താരത്തിനെതിരെ കേസുള്ളത്. നെയ്മറെ കൂടാതെ അദ്ദേഹത്തിന്റെ മാതാപിതാക്കൾ, മുൻ ബാഴ്സ പ്രസിഡന്റുമാരായ സാൻഡ്രോ റോസൽ,ബർതോമു എന്നിവരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.

ബാഴ്സലോണ കോടതിയിലാണ് ഈ കേസ് നിലനിൽക്കുന്നത്. വേൾഡ് കപ്പിന് ഒരു മാസം മുന്നേ, അതായത് ഒക്ടോബർ 17നാണ് കോടതി ഈ കേസിന്റെ ട്രയൽ വിളിച്ചിരിക്കുന്നത്.ആകെ 6 സെഷനുകളാണ് ഇതിനുള്ളത്. ഒക്ടോബർ 17 മുതൽ ഒക്ടോബർ 31 വരെയാണ് ഇത് നിശ്ചയിച്ചിട്ടുള്ളത്. ചുരുക്കത്തിൽ ഈ ദിവസങ്ങൾക്കിടയിൽ പലതവണ നെയ്മർ ജൂനിയർ കോടതി കയറിയിറങ്ങേണ്ടി വന്നേക്കും.

സ്പാനിഷ് പ്രോസിക്യൂട്ടർ നിലവിൽ ആവശ്യപ്പെടുന്നത് നെയ്മർക്ക് രണ്ടു വർഷത്തെ തടവും 10 മില്യൺ യൂറോ പിഴവും നൽകണമെന്നാണ്.എന്നാൽ ഈ വിഷയത്തിൽ കോടതിയാണ് തീരുമാനമെടുക്കേണ്ടത്. ക്രമക്കേടുകൾ കണ്ടെത്തിക്കഴിഞ്ഞാൽ കോടതിയായിരിക്കും ശിക്ഷ വിധിക്കുക.

ഏതായാലും വേൾഡ് കപ്പിന് മുന്നേ ഇത്തരമൊരു പ്രതിസന്ധി നെയ്മർക്ക് നേരിടേണ്ടി വരുന്നത് താരത്തെ സംബന്ധിച്ചിടത്തോളവും ബ്രസീലിനെ സംബന്ധിച്ചിടത്തോളവും ശുഭകരമായ ഒരു കാര്യമായിരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *