ആറ് ടീമംഗങ്ങൾക്ക് കൊറോണ സ്ഥിരീകരിച്ച് എസ്പാനോൾ

തങ്ങളുടെ ടീമിലെ ആറ് അംഗങ്ങളുടെ കൊറോണ പരിശോധനഫലം പോസിറ്റീവ് ആയതായി ക്ലബ്‌ സ്ഥിരീകരിച്ചു. തങ്ങളുടെ ടീമിലുള്ള താരങ്ങൾക്കും സ്റ്റാഫിനുമായി ആറ് പേർക്കാണ് ഫലം പോസിറ്റീവ് ആയതെന്ന് ക്ലബ്‌ പ്രസ്താവനയിൽ പറഞ്ഞു. ടീമിലെ അംഗങ്ങൾ കൊറോണയുടെ രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് എല്ലാവരെയും പരിശോധനക്ക് വിധേയരാക്കുകയായിരുന്നു. മാർച്ച്‌ പതിമൂന്ന് മുതൽ രണ്ടാഴ്ച്ചത്തേക്ക് ക്ലബിന്റെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവെച്ചിരുന്നു.

ഏപ്രിൽ നാല് വരെ താരങ്ങളോട് സെൽഫ് ഐസോലേഷനിൽ പ്രവേശിക്കാൻ ലാലിഗയുടെ നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ ഈ താരങ്ങൾക്ക് ഇതിൽ കൂടുതലും ഐസോലേഷനിൽ കഴിയേണ്ടി വന്നേക്കും. കഴിഞ്ഞ ദിവസമായിരുന്നു വലൻസിയ തങ്ങളുടെ 35% പേർക്കും കൊറോണ ആണെന്ന് സ്ഥിരീകരിച്ചത്. നിലവിൽ കൊറോണ ഭീഷണി ഏറ്റവും കൂടുതൽ നേരിടുന്ന ലീഗുകളിൽ ഒന്നാണ് ലാലിഗ. നിലവിൽ റെലഗേഷൻ സോണിലുള്ള ടീമാണ് എസ്പാനോൾ. ഒൻപത് കളികൾ ബാക്കിനിൽക്കെ തരംതാഴ്ത്തൽ ഭീഷണിയിൽ നിന്ന് കരകയറാൻ ഇനിയുള്ള മത്സരങ്ങളിൽ എസ്പാനോളിന് വിജയം അനിവാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *