ആരുടെയും ശ്രദ്ധയിൽ പെടാതെ നടക്കാനാണിഷ്ടം, മെസ്സി വെളിപ്പെടുത്തുന്നു !
സൂപ്പർ താരം ലയണൽ മെസ്സിയുടെ ഒരു അഭിമുഖം ഈയിടെ പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.സ്പാനിഷ് മാധ്യമമായ ആർഎസി വണ്ണിനാണ് മെസ്സി അഭിമുഖം നൽകിയിരിക്കുന്നത്. അഭിമുഖത്തിന്റെ പൂർണ്ണരൂപം ഉടൻ തന്നെ ഈ മാധ്യമം പുറത്ത് വിടുമെന്നാണ് അറിയാൻ കഴിയുന്നത്. അതേസമയം അതിലെ ചില ഭാഗങ്ങൾ പ്രിവ്യൂ രൂപേണ പുറത്ത് വിട്ടിട്ടുണ്ട്. ജോർദി ഇവോളക്കായിരുന്നു മെസ്സി അഭിമുഖം നൽകിയിരുന്നത്. ചില സമയങ്ങളിൽ തനിക്ക് ആരുടെയും ശ്രദ്ധയിൽ പെടാതെ നടക്കാനാണ് ഇഷ്ടമെന്നാണ് മെസ്സിയുടെ വെളിപ്പെടുത്തൽ. പ്രത്യേകിച്ച് കുട്ടികളുമായി പുറത്ത് പോവുമ്പോൾ ആരുടെയും ശ്രദ്ധയിൽ പെടാതിരിക്കാൻ താൻ ആഗ്രഹിക്കലുണ്ടെന്നും മെസ്സി വെളുപ്പെടുത്തി. കൂടാതെ ബാഴ്‌സ ബുദ്ധിമുട്ടേറിയ സമയങ്ങളിലൂടെയാണ് കടന്നു പോവുന്നത് എന്ന് സമ്മതിച്ച മെസ്സി താൻ മുന്നോട്ട് പോവാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
Lionel Messi: "A veces me gustaría pasar desapercibido": El astro argentino y jugador de FC Barcelona cedió una entrevista extensa al medio catalán 'El Món a RAC1'. https://t.co/dx4OF9mMDo
— Perú News 🇵🇪 (@PeruNews) December 25, 2020
” ജീവിതത്തിൽ ഒരുപാട് പ്രിവിലേജുകൾ എനിക്ക് ലഭിക്കുന്നുണ്ട്. പക്ഷെ ഞാൻ ആരുടെയും ശ്രദ്ധയിൽ പെടാതെ മാർക്കറ്റിലേക്കും സിനിമക്കും റെസ്റ്റോറന്റിലേക്കും പോവാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ഞാൻ എപ്പോഴും നന്ദിയുള്ളവനായിരിക്കും. പക്ഷെ ചില സമയങ്ങളിൽ, പ്രത്യേകിച്ച് എന്റെ കുട്ടികളുമായി പുറത്ത് പോവുന്ന സമയത്ത് ആരുടെയും ശ്രദ്ധയിൽ പെടാതെ നടക്കാനാണ് ഇഷ്ടം. എനിക്കറിയാം ക്ലബും ടീമും ബുദ്ധിമുട്ടേറിയ സമയങ്ങളിലൂടെയാണ് കടന്നു പോവുന്നതെന്ന്. പക്ഷെ മുന്നോട്ട് പോവാനാണ് എന്റെ തീരുമാനം ” മെസ്സി പറഞ്ഞു.
🗣️ Lionel Messi: "There are times when I'd like to be anonymous and enjoy going to a market, a cinema or a restaurant." pic.twitter.com/tsYFZd1S1t
— Barça Worldwide (@BarcaWorldwide) December 25, 2020