ആരും വിശുദ്ധരല്ല, പിഎസ്ജി ബാഴ്സയെ നശിപ്പിക്കുന്നുവെന്ന കാര്യത്തിൽ പ്രതികരിച്ച് പോച്ചെട്ടിനോ!
കഴിഞ്ഞ ദിവസമായിരുന്നു ബാഴ്സയുടെ മുൻ പ്രസിഡന്റ് ജോൺ ലപോർട്ട പിഎസ്ജിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് വന്നത്. മെസ്സിയുമായി ബന്ധപ്പെട്ട് പിഎസ്ജി അധികൃതർ നടത്തുന്ന പ്രസ്താവനകൾക്കെതിരെയാണ് ഇദ്ദേഹം കടുത്ത രീതിയിൽ സംസാരിച്ചത്. പിഎസ്ജി ബാഴ്സയെ നശിപ്പിക്കാനും അസ്ഥിരപ്പെടുത്താനുമാണ് ശ്രമിക്കുന്നതെന്നും ഫിഫ പിഎസ്ജിക്കെതിരെ നടപടികൾ കൈക്കൊള്ളണമെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ ആവിശ്യം. പിഎസ്ജി ബാഴ്സയോട് അനാദരവാണ് കാണിക്കുന്നതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് പിഎസ്ജി പരിശീലകൻ പോച്ചെട്ടിനോ.ആരും വിശുദ്ധരെല്ലെന്നാണ് പോച്ചെട്ടിനോ അറിയിച്ചത്.
Here we go, here we go 👀
— Goal News (@GoalNews) January 28, 2021
” ഞാൻ പറയുന്നത് ചിലപ്പോൾ നിങ്ങൾ തെറ്റിദ്ധരിക്കാം. പക്ഷെ ഞാൻ ഇവിടെ ഇഷ്ടപ്പെടുന്നു. മഹത്തായ താരങ്ങൾ ഏത് ക്ലബ്ബിനും ഏത് ലീഗിലും അനുയോജ്യമാവും. മറ്റു ടീമുകളിലുള്ള എല്ലാ താരങ്ങളെയും ഞാൻ ബഹുമാനിക്കുന്നു. മറ്റുള്ള ടീമുകൾ ഈ വിഷയത്തിൽ ദേഷ്യം പ്രകടിപ്പിക്കുമെന്നുമറിയാം. അതെനിക്ക് മനസ്സിലാവും. വേൾഡ് ഫുട്ബോളിൽ ആരും വിശുദ്ധരെല്ലെന്ന് എനിക്കറിയാവുന്ന കാര്യമാണ്.ഇക്കാര്യത്തിൽ ആർക്കും ആർക്കെതിരെയും പരാതിപ്പെടാൻ കഴിയില്ല.ഇത്തരം കാര്യങ്ങൾ ഞങ്ങളുടെ ഹിഡൻ അജണ്ടയുമല്ല ” പോച്ചെട്ടിനോ പറഞ്ഞു.
Today's Papers: Pochettino counting on Mbappe and dreaming of Madrid while De Jong is in the form of his life https://t.co/Kteiy1jyhG pic.twitter.com/kyynZOfJrN
— footballespana (@footballespana_) January 28, 2021