ആരാധകരോഷം കനത്തു, ചിരിച്ചതിന് മാപ്പ് പറഞ്ഞ് ഹസാർഡ്!
കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗിൽ നടന്ന സെമി ഫൈനലിൽ ചെൽസിയോട് പരാജയപ്പെട്ട് കൊണ്ട് ഫൈനൽ കാണാതെ പുറത്താവാനായിരുന്നു റയൽ മാഡ്രിഡിന്റെ വിധി.മത്സരത്തിൽ മുൻ ചെൽസി താരവും നിലവിൽ റയൽ താരവുമായ ഈഡൻ ഹസാർഡ് കളിച്ചിരുന്നുവെങ്കിലും താരത്തിന് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ താരത്തിന്റെ മറ്റൊരു പ്രവർത്തിയായിരുന്നു ആരാധകരെ ചൊടിപ്പിച്ചിരുന്നത്. തന്റെ മുൻ സഹതാരമായ കുർട്ട് സൗമയുമായി സംസാരിക്കുന്ന വേളയിൽ ഹസാർഡ് പൊട്ടിചിരിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു.
Eden Hazard has apologised to @realmadriden fans for laughing after last night's #UCL loss https://t.co/zFsACimu7h pic.twitter.com/HT34JHwxpJ
— MARCA in English (@MARCAinENGLISH) May 6, 2021
ഇത് വലിയ തോതിൽ വിവാദമായി. താരത്തിന്റെ പ്രവർത്തി റയൽ ആരാധകർക്കിടയിൽ വലിയ ചർച്ചാവിഷയമായി. അനുയോജ്യമല്ലാത്ത സമയത്താണ് ഹസാർഡിന്റെ ഈയൊരു പെരുമാറ്റം എന്നായിരുന്നു റയൽ ആരാധകർ ആരോപിച്ചിരുന്നത്. താരത്തിന് ടീമിനോട് ആത്മാർത്ഥ ഇല്ലെന്നും ഇവർ കുറ്റപ്പെടുത്തി. ആരാധകരോഷം കനത്തതോടെ മാപ്പ് പറഞ്ഞിരിക്കുകയാണ് ഈഡൻ ഹസാർഡ്. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ഹസാർഡ് റയൽ ആരാധകരോട് മാപ്പ് പറഞ്ഞത്.
"It was not my intention to offend the Real Madrid fans. It has always been my dream to play for Real Madrid and I came here to win."
— ESPN FC (@ESPNFC) May 6, 2021
Eden Hazard apologizes after he was seen laughing with Chelsea players after yesterday's loss. pic.twitter.com/F8WFlOWQWR
” ഞാൻ ക്ഷമ ചോദിക്കുന്നു.ഇന്നത്തെ എന്റെ പ്രവർത്തിയെ കുറിച്ചുള്ള ഒട്ടേറെ അഭിപ്രായങ്ങൾ ഞാൻ വായിച്ചു.ഞാൻ ഒരിക്കലും റയൽ മാഡ്രിഡ് ആരാധകരെ അവഹേളിക്കണമെന്ന് കരുതിയിട്ടില്ല.റയൽ മാഡ്രിഡിന് വേണ്ടി കളിക്കണം എന്നുള്ളത് എപ്പോഴും എന്റെ സ്വപ്നമായിരുന്നു. ഞാൻ ഇവിടെ ജയിക്കാൻ വേണ്ടിയാണ് വന്നത്.ഈ സീസൺ ഇപ്പോഴും അവസാനിച്ചിട്ടില്ല. നമുക്ക് ഒരുമിച്ച് നിന്ന് കൊണ്ട് ഈ ലാലിഗ കിരീടത്തിനായി പോരാടാം. ഹാല മാഡ്രിഡ് ” ഇതാണ് ഹസാർഡ് കുറിച്ചത്.അതേസമയം വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഹസാർഡിനെ റയൽ വിറ്റേക്കുമെന്നുള്ള അഭ്യൂഹങ്ങൾ വളരെ സജീവമാണ്. റയലിൽ എത്തിയ ശേഷം ഒരിക്കൽ പോലും ഫോമിലേക്ക് ഉയരാൻ ഈ സൂപ്പർ താരത്തിന് കഴിഞ്ഞിട്ടില്ല.