ആരാണ് GOAT? മെസ്സിയോ പെലെയോ? ഡാനി ആൽവസ് പറയുന്നു!
ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമാരാണ് എന്നുള്ളത് ഒരിക്കലും അവസാനിക്കാത്ത ഒരു തർക്ക വിഷയമാണ്. ചിലരെ സംബന്ധിച്ചിടത്തോളം അത് പെലെയും മറഡോണയുമാണ്. ചിലർക്ക് അത് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ്. മറ്റു ചിലർക്ക് ഇതിൽ നിന്നും വ്യത്യസ്തമായ അഭിപ്രായങ്ങളാണുള്ളത്. അതുകൊണ്ടുതന്നെയാണ് ഒരിക്കലും അവസാനിക്കാത്ത ഒരു തർക്കമായി കൊണ്ട് ഇത് മാറുന്നത്.
ഏതായാലും ബ്രസീലിയൻ സൂപ്പർതാരമായ ഡാനി ആൽവസിനോട് ഇതേക്കുറിച്ച് ചോദിക്കപ്പെട്ടിരുന്നു.അതായത് ബ്രസീലിയൻ ഇതിഹാസമായ പെലെയാണോ അതോ തന്റെ സുഹൃത്തായ മെസ്സിയാണോ ഏറ്റവും മികച്ച താരം എന്നായിരുന്നു ചോദ്യം. ഡാനി ആൽവസ് ഇതിൽ തിരഞ്ഞെടുത്തിരിക്കുന്നത് പെലെയെയാണ്. ഇതിനുള്ള കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.ആൽവസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) September 16, 2022
“മെസ്സിയാണോ പെലെയാണോ ചരിത്രത്തിലെ മികച്ച താരം എന്ന ചോദ്യത്തിൽ പെലെയോടൊപ്പമാണ് ഞാൻ നിൽക്കുക.മെസ്സി ഈ ജനറേഷനെയാണ് മാറ്റിയത്.എന്നാൽ പെലെ മാറ്റിയത് ഫുട്ബോളിനെ തന്നെയാണ്.മാത്രമല്ല ഞാനൊരു ബ്രസീലിയൻ കൂടിയാണ്. യഥാർത്ഥത്തിൽ ഈ ഡിബേറ്റിൽ പെലെയെ ഉൾപ്പെടുത്താൻ പോലും പാടില്ല. കാരണം അദ്ദേഹം എല്ലാത്തിനേക്കാളും ഉയരത്തിൽ നിൽക്കുന്ന താരമാണ്.പെലെയെ ഇങ്ങനെ മാറ്റി നിർത്തിക്കൊണ്ട് പറയുകയാണെങ്കിൽ ചരിത്രത്തിലെ മികച്ച താരം മെസ്സിയാണ് ” ഇതാണ് ആൽവസ് പറഞ്ഞിട്ടുള്ളത്.
അതായത് ആൽവസിനെ സംബന്ധിച്ചിടത്തോളം ചരിത്രത്തിലെ ഏറ്റവും മികച്ച താരം പെലെയാണെന്നും പെലെ ഇല്ലെങ്കിൽ മെസ്സിയാണ് എന്നുമാണ് അദ്ദേഹത്തിന്റെ വാക്കുകൾ നിന്നും വ്യക്തമാവുന്നത്. 2008 മുതൽ 2016 വരെ ലയണൽ മെസ്സിക്കൊപ്പം ബാഴ്സയിൽ കളിച്ചിട്ടുള്ള താരമാണ് ഡാനി ആൽവസ്.