ആരാണ് GOAT? ഗാരെത് ബെയ്ൽ പറയുന്നു!
റയൽ മാഡ്രിഡിന് വേണ്ടി ദീർഘകാലം കളിച്ചിട്ടുള്ള സൂപ്പർ താരമാണ് ഗാരത് ബെയ്ൽ.ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം ഒരുപാട് കാലം ബെയ്ൽ കളിച്ചിട്ടുണ്ട്.നിരവധി കിരീടങ്ങൾ അദ്ദേഹം സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.പിന്നീട് അദ്ദേഹം പ്രൊഫഷണൽ ഫുട്ബോൾ കരിയർ അവസാനിപ്പിക്കുകയായിരുന്നു.2023ലായിരുന്നു ഇദ്ദേഹം ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്.നിലവിൽ ഗോൾഫിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ ലയണൽ മെസ്സിയാണോ ഏറ്റവും മികച്ച താരം? GOAT ആരാണ് എന്നുള്ള ചോദ്യം ഫുട്ബോൾ ലോകത്ത് വ്യാപകമാണ്.ഈ ബെയ്ലും ഉത്തരം നൽകിയിട്ടുണ്ട്.അദ്ദേഹം റൊണാൾഡോയെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. എന്നാൽ മെസ്സിയെക്കുറിച്ച് ഒരു മോശവും പറയാനില്ലെന്നും ബെയ്ൽ വ്യക്തമാക്കിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” വ്യക്തിപരമായി എന്നെ സംബന്ധിച്ചിടത്തോളം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഏറ്റവും മികച്ച താരം.എല്ലാം ലഭിച്ചിട്ടുള്ള ഒരു താരമാണ് അദ്ദേഹം.അദ്ദേഹം വളരെ കരുത്തനാണ്,വളരെ വേഗതയുള്ളവനാണ്. ഹെഡറുകളിലൂടെ ഗോൾ നേടാനും ലോങ് റേഞ്ചറികളിലൂടെ ഗോൾ നേടാനും അദ്ദേഹത്തിന് സാധിക്കും.പക്ഷേ മെസ്സിയെക്കുറിച്ച് ഒന്നും മോശം പറയാനില്ല. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ഒരു കമ്പ്ലീറ്റ് ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ” ഇതാണ് എൽ ബുഗാട്ടി എന്നറിയപ്പെടുന്ന ബെയ്ൽ പറഞ്ഞിട്ടുള്ളത്.
GOAT ആരാണ് എന്ന കാര്യത്തിൽ ഫുട്ബോൾ ലോകത്ത് ഇപ്പോഴും തർക്കങ്ങൾ അവസാനിച്ചിട്ടില്ല. 2022 വേൾഡ് കപ്പ് നേടിയതോടുകൂടി ഒരുപാട് പേർ ലയണൽ മെസ്സിയെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി കൊണ്ട് പരിഗണിക്കുന്നുണ്ട്. എന്നാൽ ക്ലബ്ബ് തലത്തിലും അന്താരാഷ്ട്ര തലത്തിലും ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഗോട്ട് എന്നാണ് ഒരു വിഭാഗം ആളുകൾ വാദിക്കുന്നത്.