ആദ്യ ഗോൾ ശരിക്കും ആസ്വദിക്കാൻ കഴിഞ്ഞില്ല, തുറന്ന് പറഞ്ഞ് ഡീപേ!

ഈ സീസണിൽ ബാഴ്‌സയിൽ എത്തിച്ച ഡച്ച് താരം മികച്ച ഫോമിലാണ് ഇപ്പോൾ കളിക്കുന്നത്. ടീമിനോട് വളരെ വേഗത്തിൽ ഇണങ്ങി ചേർന്ന താരം പ്രീ സീസണിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചിരുന്നു. പിന്നീട് അത്ലറ്റിക്ക് ബിൽബാവോക്കെതിരെ താരം തന്റെ ബാഴ്‌സ ജേഴ്സിയിലുള്ള ആദ്യ ഔദ്യോഗിക ഗോൾ നേടുകയും ചെയ്തിരുന്നു. മത്സരത്തിന്റെ 75-ആം മിനിറ്റിൽ ഒരു കരുത്തുറ്റ ഷോട്ടിലൂടെയായിരുന്നു ഡീപേ വല കുലുക്കിയിരുന്നത്. എന്നാൽ ഈ ഗോൾ തനിക്ക് ശരിക്കും ആസ്വദിക്കാൻ പറ്റിയില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഡീപേ.അതിന് കാരണമായി അദ്ദേഹം ചൂണ്ടികാണിച്ചത് മത്സരത്തിൽ വിജയിച്ചു കൊണ്ട് മൂന്ന് പോയിന്റുകൾ നേടാനായില്ല എന്നുള്ളതാണ്. മത്സരത്തിൽ ബാഴ്‌സ സമനില വഴങ്ങുകയായിരുന്നു ചെയ്തിരുന്നത്.തന്റെ ആദ്യ ഗോളിനെ കുറിച്ച് ഡീപേ പറഞ്ഞത് ഇങ്ങനെയാണ്.

” ഒരു ഗോൾ നേടുക എന്നുള്ളത് എപ്പോഴും സന്തോഷം നൽകുന്ന കാര്യമാണ്.പക്ഷേ മത്സരഫലത്തിൽ ഞാൻ തൃപ്തനല്ല.എന്റെ ആദ്യ ഗോൾ എനിക്ക് ശരിക്കും ആസ്വദിക്കാൻ കഴിഞ്ഞില്ല.കാരണം മത്സരത്തിൽ വിജയിച്ചു കൊണ്ട് മൂന്ന് പോയിന്റുകൾ കരസ്ഥമാക്കാൻ ഞങ്ങൾക്ക്‌ സാധിച്ചില്ല എന്നുള്ളതിനാലാണ്.ഒരു കടുത്ത മത്സരമായിരുന്നു അത്.പക്ഷേ വരാനിരിക്കുന്ന ഒരുപാട് ഗോളുകളുടെ ഒരു തുടക്കമാണ് ഇത്‌. ബാഴ്‌സയിൽ ഒരുപാട് ഗോളുകൾ നേടാൻ കഴിയുമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” ഡീപേ പറഞ്ഞു.അതേസമയം ഡീപേയെ പരിശീലകൻ കൂമാൻ പ്രശംസിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള മത്സരങ്ങളിൽ ഇത്തരം പ്രകടനങ്ങൾ കാഴ്ച്ചവെക്കാനാണ് തങ്ങൾ അദ്ദേഹത്തെ സൈൻ ചെയ്തത് എന്നായിരുന്നു കൂമാൻ അറിയിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *