ആദ്യമായി ആ നേട്ടം കരസ്ഥമാക്കി ഗ്രീസ്‌മാൻ, മറ്റൊരു നേട്ടം കുറിച്ച് ബാഴ്‌സയും!

ഇന്നലെ കോപ്പ ഡെൽ റേയിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ആവേശകരമായ തിരിച്ചു വരവ് നടത്തികൊണ്ടാണ് എഫ്സി ബാഴ്സലോണ സെമിയിലേക്ക് പ്രവേശിച്ചത്. രണ്ടു ഗോളിന് പിറകിൽ നിന്ന ബാഴ്സ 5-3 എന്ന സ്കോറിനാണ് വിജയിച്ചു കയറിയത്. ഈയൊരു വിജയത്തിന് ബാഴ്‌സ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് അന്റോയിൻ ഗ്രീസ്‌മാനോടാണ്. രണ്ടു ഗോളുകളും രണ്ടു അസിസ്റ്റുകളുമാണ് താരം സ്വന്തമാക്കിയത്. അതായത് ബാഴ്‌സ നേടിയ അഞ്ച് ഗോളുകളിൽ നാലിലും ഗ്രീസ്‌മാന്റെ പങ്കുണ്ട്.മത്സരത്തിന്റെ 88,100 മിനുട്ടുകളിലാണ് ഗ്രീസ്‌മാൻ ഗോൾ കണ്ടെത്തിയത്.കൂടാതെ ജോർദി ആൽബ നേടിയ രണ്ട് ഗോളിന് വഴിയൊരുക്കിയതും ഗ്രീസ്‌മാൻ തന്നെയാണ്.ഇതാദ്യമായാണ് ബാഴ്സ കരിയറിൽ ഗ്രീസ്‌മാൻ നാലു ഗോളുകളിൽ പങ്കാളിത്തം വഹിക്കുന്നത്.

ഇതിന് മുമ്പ് ബാഴ്സക്ക്‌ വേണ്ടി ഒരു മത്സരത്തിൽ നാലു ഗോളുകളിൽ പങ്കാളിത്തം വഹിക്കാൻ ഗ്രീസ്മാന് സാധിച്ചിട്ടില്ല. കൂടാതെ ഈ വർഷം ലാലിഗ താരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തം വഹിച്ച താരവും ഗ്രീസ്‌മാൻ തന്നെയാണ്.11 ഗോളുകളിലാണ് ഗ്രീസ്‌മാൻ തന്റെ പങ്കാളിത്തം വഹിച്ചത്.ആറ് ഗോളുകൾ നേടിയപ്പോൾ അഞ്ച് അസിസ്റ്റുകളും ഈ 2021-ൽ ഗ്രീസ്‌മാൻ കുറിച്ചു.ഈ വർഷം മിന്നുംപ്രകടനമാണ് ഗ്രീസ്‌മാൻ നടത്തുന്നത്.അതേസമയം മറ്റൊരു നേട്ടം കുറിച്ചിരിക്കുകയാണ് ബാഴ്‌സ.36 തവണയാണ് ഇന്നലത്തെ മത്സരത്തിൽ ബാഴ്സ ഗോൾശ്രമങ്ങൾ നടത്തിയത്. ഇതിൽ ഇരുപത് എണ്ണവും ലക്ഷ്യത്തിലേക്കുള്ള ഷോട്ടുകൾ ആയിരുന്നു.2013/14 സീസണിന് ശേഷം ഇതാദ്യമായാണ് ബാഴ്സ ഇത്രയധികം ഗോൾശ്രമങ്ങൾ നടത്തുന്നത്. ഈ അടുത്ത കാലത്തൊന്നും 36 ഗോൾശ്രമങ്ങൾ നടത്തിയ ബാഴ്‌സയുടെ മത്സരം ഉണ്ടായിട്ടില്ലെന്നർത്ഥം.

Leave a Reply

Your email address will not be published. Required fields are marked *