ആദ്യം ബെൻഫിക്ക, പിന്നീട് പിഎസ്ജി : യുവേഫക്കെതിരെ കടുത്ത വിമർശനവുമായി റയൽ അധികൃതർ!

ഇന്നലെ നടന്ന യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടർ നറുക്കെടുപ്പിൽ നാടകീയ സംഭവവികാസങ്ങളായിരുന്നു അരങ്ങേറിയിരുന്നത്. ആദ്യത്തെ നറുക്കെടുപ്പ് യുവേഫ റദ്ധാക്കുകയും ഉടൻ തന്നെ അടുത്ത നറുക്കെടുപ്പ് നടത്തുകയും ചെയ്തിരുന്നു.

ഈ നറുക്കെടുപ്പിൽ നഷ്ടം വന്നത് യഥാർത്ഥത്തിൽ റയാലിനായിയുന്നു. ആദ്യ നറുക്കെടുപ്പിൽ പൊതുവെ ദുർബലരായ ബെൻഫിക്കയെയായിരുന്നു റയലിന് ലഭിച്ചിരുന്നത്. എന്നാൽ രണ്ടാമത്തെ നറുക്കെടുപ്പിൽ ബെൻഫിക്കയുടെ സ്ഥാനത്ത് ശക്തരായ പിഎസ്ജി വന്നു. ഇത് റയൽ അധികൃതർക്കിടയിൽ നീരസം ഉണ്ടാക്കിയിട്ടുണ്ട്.റയലിന്റെ ഡയറക്ടർമാരിൽ ഒരാളായ ബുട്രഗേനോ യുവേഫക്കെതിരെ വിമർശനം ഉന്നയിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഇത് വളരെ ദൗർഭാഗ്യകരമാണ്, ഞെട്ടലുണ്ടാക്കുന്നതാണ്, മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതും ഖേദകരവുമാണ്.ഈ നറുക്കെടുപ്പിന് വേണ്ടി കാത്തിരിക്കുന്ന ലക്ഷകണക്കിന് ആരാധകരെയും കായികലോകത്തെയും അവർ വക വെക്കണമായിരുന്നു.ഞങ്ങൾ ആവേശത്തോട് കൂടി എതിരാളികളെ നേരിടേണ്ടതുണ്ട്.ആരാധകർക്കും ക്ലബ്ബിനും വേണ്ടി ഒരു കോമ്പറ്റീഷനെ ജാഗ്രതയോട് കൂടി നോക്കി കാണേണ്ടതുണ്ട്. ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറാനാവുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത് ” ബുട്രഗേനോ പറഞ്ഞു.

നിലവിൽ റയൽ മിന്നുന്ന ഫോമിലാണ് കളിക്കുന്നത്. എന്നാൽ പിഎസ്ജി അവർക്ക് കടുത്ത എതിരാളികളാവുമെന്നുള്ള കാര്യത്തിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *