അർജന്റൈൻ സൂപ്പർ സ്‌ട്രൈക്കറെ നോട്ടമിട്ട് സിമയോണി!

ഈ സീസണിലെ ലാലിഗ കിരീടം അത്ലറ്റിക്കോക്ക് നേടികൊടുത്തു സിമയോണി തന്റെ ടീം ഒന്ന് കൂടെ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. ഒരു മികവുറ്റ സ്ട്രൈക്കറെ കൂടി ടീമിലെത്തിക്കാനാണ് സിമയോണി ഉദ്ദേശിക്കുന്നത്. ആ സ്ഥാനത്തേക്ക് ഒരാളെ അദ്ദേഹം നോട്ടമിട്ട് കഴിഞ്ഞു. മറ്റാരുമല്ല തന്റെ രാജ്യക്കാരനായ ലൗറ്ററോ മാർട്ടിനെസിനെയാണ് അത്ലറ്റിക്കോ ഇപ്പോൾ ലക്ഷ്യം വെച്ചിരിക്കുന്നത്. ഡയാരിയോ എഎസിനെ ഉദ്ധരിച്ചു കൊണ്ട് ഫുട്ബോൾ ഇറ്റാലിയയാണ് ഈ റൂമർ പുറത്ത് വിട്ടിരിക്കുന്നത്.ഈ സീസണിൽ ഇന്ററിന് വേണ്ടി മിന്നും പ്രകടനം നടത്തിയ ലൗറ്ററോ നിലവിൽ അർജന്റീന ടീമിനൊപ്പമാണ്.

കഴിഞ്ഞ സീസണിൽ ബാഴ്സ ഏറ്റവും കൂടുതൽ ലക്ഷ്യം വെച്ച താരമായിരുന്നു ലൗറ്ററോ. എന്നാൽ ഇന്റർ വിട്ടു നൽകാതിരിക്കുകയായിരുന്നു. ഇത്തവണ ഇന്റർ വിട്ടു നൽകുമോ എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്. അങ്ങനെയാണെങ്കിൽ തന്നെ ചുരുങ്ങിയത് 80 മില്യൺ യൂറോയെങ്കിലും താരത്തിന് വേണ്ടി ഇന്റർ ആവിശ്യപ്പെടുമെന്നുറപ്പാണ്. 2018-ൽ 25 മില്യൺ യൂറോക്കാണ് താരം ഇന്ററിൽ എത്തിയത്. ഈ സീസണിൽ ഇന്ററിന് സിരി എ കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് ലൗറ്ററോ.17 ഗോളും 10 അസിസ്റ്റുമാണ് ഈ സീസണിൽ താരത്തിന്റെ സമ്പാദ്യം. ഏതായാലും താരത്തെ ക്ലബ്ബിൽ എത്തിക്കാൻ സിമയോണി അത്ലറ്റിക്കോ മാഡ്രിഡിനോട് ആവിശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *