അർജന്റൈൻ ഇതിഹാസം സാവിയോള ഇനി ബാഴ്സയെ പരിശീലിപ്പിക്കും!

അർജന്റീനയുടെ ദേശീയ ടീമിനു വേണ്ടി ദീർഘകാലം കളിച്ചിട്ടുള്ള ഹവിയർ സാവിയോള നിലവിൽ പരിശീലക വേഷത്തിലാണുള്ളത്.അണ്ടോറ ക്ലബ്ബായ ഒർഡിനോ എഫ്സിയുടെ അസിസ്റ്റന്റ് പരിശീലകനായിരുന്നു അദ്ദേഹം. പക്ഷേ ഈ വരുന്ന സീസണിൽ ഇനി സാവിയോള എഫ്സി ബാഴ്സലോണക്കൊപ്പമുണ്ടാവും.

ബാഴ്സയുടെ അണ്ടർ 19 എ ടീമിന്റെ അസിസ്റ്റന്റ് പരിശീലകനായി കൊണ്ടാണ് ഇപ്പോൾ സാവിയോള ചുമതലയേറ്റിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് ക്ലബ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. അണ്ടർ 19 ടീമിന്റെ മുഖ്യ പരിശീലകനായ ഓസ്കാർ ലോപസിനെയാണ് സാവിയോള അസിസ്റ്റ് ചെയ്യുക.

2001 മുതൽ 2007 വരെ ബാഴ്സക്ക് വേണ്ടി കളിച്ചിട്ടുള്ള താരം കൂടിയാണ് ഹവിയർ സാവിയോള. പിന്നീട് അദ്ദേഹം ബാഴ്സയുടെ ചിരവൈരികളായ റയലിന് വേണ്ടിയും കളിച്ചിട്ടുണ്ട്. അർജന്റീനയുടെ ദേശീയ ടീമിനൊപ്പം 2001-ൽ അണ്ടർ 20 വേൾഡ് കപ്പ് സാവിയോള കരസ്ഥമാക്കിയിട്ടുണ്ട്. അന്ന് 11 ഗോളുകൾ നേടിയ ഇദ്ദേഹമായിരുന്നു ടൂർണമെന്റിലെ ടോപ്പ് സ്കോറർ.2004-ലെ ഒളിമ്പിക് ഗോൾഡ് മെഡൽ ഇദ്ദേഹം അർജന്റീനക്കൊപ്പം സ്വന്തമാക്കിയിരുന്നു. 2006ലെ വേൾഡ് കപ്പിൽ സാവിയോള പങ്കാളിയാവുകയും ചെയ്തിരുന്നു.

2006- ലെ വേൾഡ് കപ്പിൽ അർജന്റീനയുടെ സ്‌ക്വാഡിൽ ഉണ്ടായിരുന്ന 23 താരങ്ങളിൽ 13 പേരും ഇപ്പോൾ പരിശീലക മേഖലയിലാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.അവരുടെ ലിസ്റ്റ് താഴെ നൽകുന്നു.

Roberto Ayala
Roberto Abbondanzieri
Gabriel Heinze
Javier Saviola
Javier Mascherano
Hernán Crespo
Carlos Tevez
Leo Franco
Leandro Cufré
Lucho González
Lionel Scaloni
Gabriel Milito
Pablo Aimar

ഇവരൊക്കെയാണ് നിലവിൽ പരിശീലക മേഖലകളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. ഏതായാലും സാവിയോളക്ക് പരിശീലകവേഷത്തിലും തിളങ്ങാൻ കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *