അർജന്റീന സൂപ്പർതാരങ്ങളെ കൂവി വിളിച്ച് സ്വന്തം ആരാധകർ!

ഈ കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ അർജന്റീനക്ക് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ സൂപ്പർതാരങ്ങളായ റോഡ്രിഗോ ഡി പോളിനും നഹുവേൽ മൊളീനക്കും സാധിച്ചിരുന്നു. ഇരുവരും അർജന്റീനയുടെ സ്റ്റാർട്ടിങ് ഇലവനിൽ സ്ഥിര സാന്നിധ്യമായിരുന്നു. അർജന്റീന കിരീടം നേടിയതിൽ ഈ രണ്ട് താരങ്ങളും അഭിനന്ദനങ്ങൾ അർഹിക്കുന്നതുമാണ്.

കഴിഞ്ഞദിവസം ലാലിഗയിൽ നടന്ന മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് എൽചേയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിനു മുന്നേ അർജന്റീന സൂപ്പർതാരങ്ങളായ ഡി പോളും മൊളീനയും എയ്ഞ്ചൽ കൊറേയയും തങ്ങളുടെ വേൾഡ് കപ്പ് മെഡലുകൾ ആരാധകർക്ക് മുന്നിൽ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ ചില അത്ലറ്റിക്കോ മാഡ്രിഡ് ആരാധകരിൽ നിന്നും അവർ പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു വരവേൽപ്പല്ല ലഭിച്ചിട്ടുള്ളത്.

അതായത് ഈ താരങ്ങൾ മെഡൽ പ്രദർശിപ്പിക്കാൻ വേണ്ടി കളത്തിലേക്ക് പ്രവേശിച്ച സമയത്ത് സ്വന്തം ആരാധകർ തന്നെ കൂവി വിളിക്കുകയായിരുന്നു. പ്രത്യേകിച്ച് ഡി പോൾ,മൊളീന എന്നിവരെയാണ് ആരാധകർ ടാർഗറ്റ് ചെയ്തിട്ടുള്ളത്. ഇതിന്റെ കാരണമായി കൊണ്ട് പ്രമുഖ മാധ്യമമായ RMC സ്പോർട് ചില കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതായത് അർജന്റീനക്ക് വേണ്ടി ഈ താരങ്ങൾ മികച്ച പ്രകടനം നടത്തുകയും അത്ലറ്റിക്കോ മാഡ്രിഡിൽ ഈ മികവ് ആവർത്തിക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്നതാണ് ആരാധകരെ ചൊടിപ്പിച്ചിട്ടുള്ളത്. അതേസമയം ഫ്രഞ്ച് സൂപ്പർതാരമായ അന്റോയിൻ ഗ്രീസ്മാനെ കയ്യടികളോട് കൂടിയാണ് ആരാധകർ വരവേറ്റത്. ഫ്രാൻസിനെ വേണ്ടി പുറത്തെടുക്കുന്ന മികച്ച പ്രകടനം പോലെ തന്നെ അത്ലറ്റിക്കോക്ക് വേണ്ടിയും നല്ല രൂപത്തിൽ കളിക്കാൻ ഗ്രീസ്‌മാന് കഴിയുന്നുണ്ട്. ഏതായാലും ലോക ചാമ്പ്യന്മാരെ സ്വന്തം ആരാധകർ തന്നെ കൂവിയത് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *