അർജന്റീനയുടെ പുത്തൻ താരോദയത്തെ ലക്ഷ്യമിട്ട് എഫ്സി ബാഴ്സലോണ!

അർജന്റീനയുടെ പുത്തൻ താരോദയമായ ലിസാൻഡ്രോ മാർട്ടിനെസിനെ ലക്ഷ്യമിട്ട് ലാലിഗ വമ്പൻമാരായ എഫ്സി ബാഴ്സലോണ. പ്രതിരോധനിര താരമായ ലിസാൻഡ്രോ മാർട്ടിനെസ് നിലവിൽ ഡച്ച് ക്ലബ് അയാക്സിന്റെ താരമാണ്.നിലവിൽ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ കളിച്ചു കൊണ്ടിരിക്കുന്ന അർജന്റീന ടീമിന്റെ ഭാഗമാണ് ലിസാൻഡ്രോ മാർട്ടിനെസ്.23-കാരനായ ലിസാൻഡ്രോ ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന താരമാണ്.സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർട്ടിവോയാണ് താരത്തെ ബാഴ്സ ലക്ഷ്യമിടുന്ന കാര്യം പുറത്ത് വിട്ടത്.

നിലവിൽ സാമ്പത്തികപരമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ബാഴ്സ കുറഞ്ഞ തുകയുള്ള ഡിഫൻഡർമാരെയാണ് ലക്ഷ്യമിടുന്നത്. ആ അന്വേഷണമാണ് ലിസാൻഡ്രോയിൽ എത്തിയിരിക്കുന്നത്.ഈ സീസണിൽ അയാക്സിനൊപ്പം മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ ലിസാൻഡ്രോക്ക് കഴിഞ്ഞിരുന്നു.34 മത്സരങ്ങളിൽ 23 മത്സരങ്ങളിലും താരം കളിച്ചിട്ടുണ്ട്. ഡച്ച് ലീഗ് ചാമ്പ്യൻമാരാവുകയും ചെയ്തു.2016-ൽ ന്യൂവെൽസ് ഓൾഡ് ബോയ്സിന് വേണ്ടി അരങ്ങേറ്റം കുറിച്ച ലിസാൻഡ്രോ 2019-ലാണ് അയാക്സിൽ എത്തുന്നത്.വൈകാതെ തന്നെ താരം ആദ്യഇലവനിൽ ഇടം നേടുകയായിരുന്നു. തങ്ങളുടെ ഡിഫൻസിലെ പോരായ്മകൾ നികത്താൻ പോന്ന താരമാണ് ലിസാൻഡ്രോ എന്നാണ് ബാഴ്‌സ വിശ്വസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *