അവസരങ്ങൾ ലഭിക്കുന്നില്ല, ബാഴ്‌സയിലുള്ള അതൃപ്തി തുറന്നു പറഞ്ഞ് സൂപ്പർ താരം !

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു യുവന്റസിൽ നിന്നും ബോസ്‌നിയൻ മധ്യനിര താരം മിറലം പ്യാനിക്ക് എഫ്സി ബാഴ്സലോണയിൽ എത്തിയത്. ആർതറിന്റെ പകരക്കാരൻ എന്ന രൂപേണ പരിശീലകൻ കൂമാൻ വരുന്നതിന് മുമ്പ് തന്നെ പ്യാനിക്ക് ബാഴ്സയിലേക്കാണെന്ന് ഉറപ്പായിരുന്നു. പക്ഷെ നിലവിൽ താൻ ബാഴ്‌സയിൽ അസംതൃപ്തനാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പ്യാനിക്ക്. കഴിഞ്ഞു ദിവസം കനാൽ പ്ലസിന് നൽകിയ അഭിമുഖത്തിലാണ് അവസരങ്ങൾ ലഭിക്കാത്തതിലുള്ള അതൃപ്‌തി താരം തുറന്നു പറഞ്ഞത്. മുപ്പത് വയസ്സുകാരനായ താരത്തിന് ബാഴ്‌സയിൽ അവസരങ്ങൾ കുറവാണ്. രണ്ട് മധ്യനിര താരങ്ങളെയാണ് കൂമാൻ ഉപയോഗിക്കാറുള്ളത്. ഈ സ്ഥാനത്ത് ഫ്രങ്കി ഡിജോങ്ങും ബുസ്ക്കെറ്റ്സും സ്ഥിരസാന്നിധ്യങ്ങളാണ്. ബുസ്ക്കെറ്റ്സ് മികച്ച ഫോമിൽ അല്ലാഞ്ഞിട്ട് കൂടി താരത്തിന് അവസരം നൽകാത്തതാണ് താരത്തെ ചൊടിപ്പിച്ചിരിക്കുന്നത്.

” ഞാൻ ഇപ്പോഴും സംതൃപ്തനല്ല. ബാഴ്സയിൽ എത്തി കാരണത്താൽ ഞാൻ സന്തോഷവാനാവുകയുമില്ല. എനിക്ക് എന്റെതായ അടയാളങ്ങൾ ഇവിടെ രേഖപ്പെടുത്തണം ” പ്യാനിക്ക് പത്രസമ്മേളനത്തിൽ പറഞ്ഞു. ഈ സീസണിൽ 900 മിനുട്ടുകളാണ് ആകെ ബാഴ്സലോണ കളിച്ചത്. ഇതിൽ താരം കളിച്ചത് 303 മിനുട്ടുകൾ മാത്രമാണ്. ആകെ കളിച്ച പത്ത് മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് താരത്തിന് ആദ്യ ഇലവനിൽ സ്ഥാനം നേടാൻ കഴിഞ്ഞത്. ഇതുകൊണ്ടൊക്കെ തന്നെയാണ് താരത്തിന് അസംതൃപ്‌തി പുകഞ്ഞത്. ഇനി അത്ലെറ്റിക്കോ മാഡ്രിഡിനെതിരെയാണ് ബാഴ്സയുടെ അടുത്ത മത്സരം. അതിൽ താരത്തിന് അവസരം നൽകുമോ എന്ന് കാണേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!