അരൗഹോ രക്ഷകനായി, തോൽവിയിൽ നിന്നും തടിതപ്പി ബാഴ്‌സ!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ കരുത്തരായ ബാഴ്‌സക്ക് സമനിലകുരുക്ക്.ഗ്രനാഡയാണ് ബാഴ്‌സയെ 1-1 എന്ന സ്‌കോറിൽ തളച്ചത്.മത്സരത്തിന്റെ 90-ആം മിനുട്ടിൽ ഡിഫൻഡർ റൊണാൾഡ് അരൗഹോ നേടിയ ഗോളാണ് ബാഴ്‌സയെ അട്ടിമറി തോൽവിയിൽ നിന്നും രക്ഷിച്ചത്.സമനിലയോടെ ബാഴ്‌സ പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.നാല് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവും രണ്ട് സമനിലയുമുള്ള ബാഴ്‌സയുടെ പോയിന്റ് സമ്പാദ്യം എട്ടാണ്.
𝙈𝘼𝙏𝘾𝙃 𝙍𝙀𝙋𝙊𝙍𝙏 #BarçaGranadahttps://t.co/NZ7GUeFD1D
— FC Barcelona (@FCBarcelona) September 21, 2021
മെംഫിസ് ഡീപേ, ഡെമിർ, കൂട്ടീഞ്ഞോ എന്നിവരായിരുന്നു ബാഴ്‌സയുടെ മുന്നേറ്റനിരയിൽ ഉണ്ടായിരുന്നത്. എന്നാൽ 2-ആം മിനുട്ടിൽ തന്നെ ഡോർട്ടെയിലൂടെ ഗ്രനാഡ ലീഡ് നേടി.ഈ ഗോളിന് മറുപടി നൽകാനുള്ള ബാഴ്‌സ ശ്രമങ്ങൾ തുടരുകയായിരുന്നു.ഒടുവിൽ 90-ആം മിനുട്ടിലാണ് ബാഴ്‌സ സമനില ഗോൾ നേടിയത്.പാബ്ലോ ഗവിറയുടെ അസിസ്റ്റിൽ നിന്നാണ് അരൗഹോ വല കുലുക്കിയത്. ഇതോടെ ബാഴ്‌സ തോൽവിയിൽ നിന്നും ബാഴ്‌സ രക്ഷപ്പെടുകയായിരുന്നു.