അരങ്ങേറ്റത്തിൽ ഗോളും അസിസ്റ്റുമായി റാഫീഞ്ഞ,ഇന്ററിനെ തരിപ്പണമാക്കി ബാഴ്സ!
എഫ്സി ബാഴ്സലോണക്ക് വേണ്ടിയുള്ള അരങ്ങേറ്റം റാഫീഞ്ഞ ഗംഭീരമാക്കിയപ്പോൾ ബാഴ്സക്ക് ഉജ്ജ്വലവിജയം. എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയെ ബാഴ്സ തകർത്തുവിട്ടത്. അരങ്ങേറ്റത്തിൽ തന്നെ ഗോളും അസിസ്റ്റുകളും നേടാൻ റാഫീഞ്ഞക്ക് സാധിക്കുകയായിരുന്നു. മത്സരത്തിൽ ഒരു ഗോളും രണ്ട് അസിസ്റ്റുമാണ് ഈ ബ്രസീലിയൻ സൂപ്പർതാരം സ്വന്തമാക്കിയിട്ടുള്ളത്.
ആറ് വ്യത്യസ്ത താരങ്ങളാണ് ബാഴ്സക്ക് വേണ്ടി മത്സരത്തിൽ വലകുലുക്കിയത്.19-ആം ഔബമയാങ്ങാണ് ബാഴ്സയുടെ ഗോൾ വേട്ട ആരംഭിച്ചത്.25-ആം മിനിട്ടിലാണ് റാഫീഞ്ഞ ബാഴ്സ ജേഴ്സിയിലെ ആദ്യ ഗോൾ നേടിയത്.41-ആം മിനുട്ടിൽ അൻസു ഫാറ്റി വല കുലുക്കി. ഈ ഗോളുകളിൽ പങ്കാളിത്തം റാഫീഞ്ഞക്ക് സാധിച്ചിരുന്നു.
Raphinha playing volleyball 🏐 pic.twitter.com/0NbSW0ydbt
— FC Barcelona (@FCBarcelona) July 20, 2022
രണ്ടാം പകുതിയിലും ബാഴ്സ ഗോൾ വേട്ട തുടർന്നു.55-ആം മിനുട്ടിൽ ഗാവി,69-ആം മിനുട്ടിൽ ഡീപേ,70-ആം മിനുട്ടിൽ ഡെമ്പലെ എന്നിവരാണ് ബാഴ്സക്ക് വേണ്ടി ഗോളുകൾ നേടിയത്. ഇതോടെ ബാഴ്സ 6 ഗോളിന്റെ ആധികാരിക വിജയം നേടുകയായിരുന്നു. ബാഴ്സയുടെ രണ്ടാമത്തെ പ്രീ സീസൺ സൗഹൃദമത്സരമാണിത്.ആദ്യം മത്സരത്തിൽ ബാഴ്സ സമനില വഴങ്ങിയിരുന്നു.ഇനി റയൽ മാഡ്രിഡാണ് ബാഴ്സയുടെ എതിരാളികൾ. വരുന്ന ഞായറാഴ്ചയാണ് ആ മത്സരം നടക്കുക.