അപ്പീൽ തള്ളി, റയൽ മാഡ്രിഡിന് തിരിച്ചടി തന്നെ!
കഴിഞ്ഞ ലാലിഗ മത്സരത്തിൽ റയൽ മാഡ്രിഡ് സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്. വലൻസിയയായിരുന്നു റയലിനെ സമനിലയിൽ തളച്ചത്.രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതം നേടുകയായിരുന്നു. റയൽ മാഡ്രിഡ് രണ്ട് ഗോളുകൾക്ക് പുറകിലായിരുന്നുവെങ്കിലും വിനീഷ്യസ് ജൂനിയർ നേടിയ 2 ഗോളുകൾ അവരുടെ രക്ഷയ്ക്ക് എത്തുകയായിരുന്നു.
മത്സരത്തിന്റെ അവസാനത്തിൽ വലിയ വിവാദങ്ങൾ സംഭവിച്ചു.ജൂഡ് ബെല്ലിങ്ങ്ഹാം ഒരു ഹെഡർ ഗോൾ അതിന് തൊട്ടുമുന്നേ റഫറി ഫുൾടൈം വിസിൽ മുളക്കുകയായിരുന്നു. ഇത് വലിയ വിവാദമായി.ബെല്ലിങ്ങ്ഹാം റഫറിയോട് തർക്കിക്കുകയും അദ്ദേഹത്തെ തെറി വിളിക്കുകയും ചെയ്തു.ഇതോടെ റഫറി അദ്ദേഹത്തിന് റെഡ് കാർഡ് നൽകുകയായിരുന്നു.
പിന്നാലെ ലാലിഗ ഈ താരത്തിന് രണ്ട് മത്സരങ്ങളിൽ വിലക്ക് പ്രഖ്യാപിച്ചു.ഈ വിലക്കിനെതിരെ റയൽ മാഡ്രിഡ് അപ്പീൽ നൽകിയിരുന്നു.പക്ഷേ ആ അപ്പീൽ ഫലം കണ്ടിട്ടില്ല.ലാലിഗ അത് തള്ളുകയാണ് ചെയ്തിട്ടുള്ളത്. അതിനർത്ഥം അടുത്ത രണ്ട് മത്സരങ്ങളിലും ബെല്ലിങ്ങ്ഹാം പുറത്തിരിക്കണം എന്നുള്ളതാണ്.
🚨 BREAKING: Real Madrid’s appeal has been REJECTED. Bellingham remains suspended. @COPE pic.twitter.com/fFF4eiHQ4v
— Madrid Xtra (@MadridXtra) March 8, 2024
മാർച്ച് 10ആം തീയതി സെൽറ്റ വിഗോക്കെതിരെ റയൽ മാഡ്രിഡ് ലീഗ് മത്സരം കളിക്കുന്നുണ്ട്. അതിനുശേഷം മാർച്ച് പതിനാറാം തീയതി ഒസാസുനയാണ് റയൽ മാഡ്രിഡിന്റെ എതിരാളികൾ.ഈ രണ്ട് മത്സരങ്ങളിലും മധ്യനിരയിലെ ഈ സൂപ്പർ താരം ഉണ്ടാവില്ല. ഏപ്രിൽ ഒന്നാം തീയതി അത്ലറ്റിക് ക്ലബ്ബിനെതിരെ റയൽ മാഡ്രിഡ് കളിക്കുന്നുണ്ട്. ആ മത്സരത്തിൽ ആയിരിക്കും താരം തിരിച്ചെത്തുക.
റയലിന്റെ ഏറ്റവും പ്രധാനപ്പെട്ട താരം ഇപ്പോൾ ജൂഡ് ബെല്ലിങ്ങ്ഹാം ആണ്.20 ഗോളുകളും 9 അസിസ്റ്റുകളും അദ്ദേഹം ഈ സീസണിൽ പൂർത്തിയാക്കിയിട്ടുണ്ട്.താരത്തിന്റെ അഭാവം റയലിന് തിരിച്ചടി തന്നെയാണ്.