അപ്പീൽ തള്ളി, മെസ്സിക്കും ബാഴ്സക്കും പിഴ തന്നെ !
കഴിഞ്ഞ വർഷം നവംബർ ഇരുപത്തിയഞ്ചാം തിയ്യതിയായിരുന്നു ഫുട്ബോൾ ലോകത്തെ കണ്ണീരിലാഴ്ത്തി കൊണ്ട് ഇതിഹാസതാരം മറഡോണ വിടപറഞ്ഞത്. തുടർന്ന് നവംബറിൽ തന്നെ നടന്ന ഒസാസുനക്കെതിരെയുള്ള മത്സരത്തിൽ ബാഴ്സയുടെ മത്സരത്തിൽ ഗോൾ നേടിയ ശേഷം സൂപ്പർ താരം ലയണൽ മെസ്സി മറഡോണക്ക് ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. ബാഴ്‌സയുടെ പത്താം നമ്പർ ജേഴ്സിയൂരി ന്യൂവെൽസ് ഓൾഡ് ബോയ്സിന്റെ പത്താം നമ്പർ ജേഴ്സി അണിഞ്ഞു കൊണ്ടാണ് മെസ്സി മറഡോണയെന്ന ഇതിഹാസത്തിന് ആദരാഞ്ജലികൾ അർപ്പിച്ചത്. ഫുട്ബോൾ ലോകം ഇത് ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ മെസ്സിക്ക് ഉടൻ തന്നെ യെല്ലോ കാർഡ് വിധിക്കുകയും തുടർന്ന് പിഴ ചുമത്തുകയും ചെയ്തിരുന്നു. 600 യൂറോയായിരുന്നു മെസ്സിക്ക് പിഴ ചുമത്തിയിരുന്നത്. താരത്തിന്റെ ക്ലബായ ബാഴ്സക്ക് 180 യൂറോയും പിഴ ചുമത്തി.
⚡The Spanish Football Federation's disciplinary committee handed #Messi💥 and #FCBarcelona fines💰for the Argentinian's tribute to #Maradona🇦🇷. https://t.co/nfPVZU9i3v
— AS English (@English_AS) January 15, 2021
ദി സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ ഡിസിപ്ലിനറി കമ്മറ്റിയായിരുന്നു മെസ്സിക്കും ബാഴ്സക്കും പിഴ ചുമത്തിയത്. എന്നാൽ ഇതിനെതിരെ ബാഴ്സ അപ്പീൽ പോവുകയായിരുന്നു. ഇത്തരമൊരു അവസ്ഥയിൽ പിഴ ചുമത്താൻ പാടില്ലെന്നും അത് പിൻവലിക്കണമെന്നുമായിരുന്നു ഈ അപ്പീലിൽ ബാഴ്‌സ അറിയിച്ചിരുന്നത്. എന്നാൽ ബാഴ്സയുടെ ഈ അപ്പീൽ ആർഎഫ്ഇഎഫ് അപ്പീൽ കമ്മറ്റി ഇത് തള്ളിയിരിക്കുന്നു. മെസ്സിയുടെയും ബാഴ്സയുടെയും പിഴ ഇവർ ശരി വെക്കുകയാണ് ചെയ്തത്. മാത്രമല്ല, മെസ്സിക്ക് നൽകിയ യെല്ലോ കാർഡും ശരി വെച്ച്. ചെറിയ സംഖ്യയാണെങ്കിലും ബാഴ്സയുടെ അപ്പീൽ ഫലം കാണാതെ പോവുകയായിരുന്നു. അധികൃതർ ആവട്ടെ നിയമലംഘനത്തിനുള്ള ശിക്ഷ നടപ്പാക്കുകയും ചെയ്തു.
💰 The RFEF Appeal Committee maintain their fine of €600 to Messi for taking his shirt off against Osasuna and paying tribute for Diego Maradona and €180 more to Barcelona [as] pic.twitter.com/AFH1onczHM
— FCBarcelonaFl (@FCBarcelonaFl) January 14, 2021