അത്‌ലെറ്റിക്കിനോട് തോറ്റു, ഫൈനൽ കാണാതെ റയൽ പുറത്ത് !

ഇന്നലെ സൂപ്പർ കോപ്പയിൽ നടന്ന സെമി ഫൈനൽ മത്സരത്തിൽ കരുത്തരായ റയൽ മാഡ്രിഡിന് അട്ടിമറിത്തോൽവി. അത്‌ലെറ്റിക്ക് ബിൽബാവോയാണ് റയൽ മാഡ്രിഡിനെ അട്ടിമറിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയൽ മാഡ്രിഡ്‌ പരാജയം അറിഞ്ഞത്. ഇതോടെ ഫൈനൽ കാണാതെ റയൽ പുറത്തായി. ഫൈനലിൽ എഫ്സി ബാഴ്സലോണയും അത്‌ലെറ്റിക്ക് ബിൽബാവോയും തമ്മിൽ കൊമ്പുകോർക്കും. മത്സരത്തിന്റെ 18, 38 മിനിറ്റുകളിൽ റൗൾ ഗാർഷ്യ നേടിയ ഗോളിലൂടെ ആദ്യപകുതിയിൽ തന്നെ ബിൽബാവോ രണ്ട് ഗോളിന് മുന്നിലെത്തുകയായിരുന്നു. പിന്നീട് 73-ആം മിനുട്ടിൽ ബെൻസിമ ഒരു ഗോൾ മടക്കിയെങ്കിലും പിന്നീട് ഗോളുകൾ നേടാൻ സാധിക്കാതെ വന്നതോടെ റയൽ പുറത്താവുകയായിരുന്നു. റയൽ മാഡ്രിഡ്‌ താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.

റയൽ : 6.40
അസെൻസിയോ :6.6
ബെൻസിമ : 7.3
ഹസാർഡ് : 6.3
ക്രൂസ് : 6.6
കാസമിറോ : 7.0
മോഡ്രിച്ച് :6.5
മെന്റി : 6.5
റാമോസ് : 6.6
വരാനെ : 5.8
വാസ്‌ക്കസ് : 5.4
കോർട്ടുവ : 6.3
വാൽവേർദെ : 6.5-സബ്
നാച്ചോ : 6.2-സബ്
മരിയാനോ : 6.0-സബ്
വിനീഷ്യസ് : 6.5-സബ്

Leave a Reply

Your email address will not be published. Required fields are marked *