അത്ലറ്റിക്കോ മാഡ്രിഡിന് വിജയം, കുതിപ്പ് കിരീടത്തിലേക്ക്!
റയൽ മാഡ്രിഡിന്റെയും എഫ്സി ബാഴ്സലോണയുടെയും പ്രതീക്ഷകളെ തച്ചുടച്ചു കൊണ്ട് ലാലിഗയിൽ വിജയം കരസ്ഥമാക്കി അത്ലറ്റിക്കോ മാഡ്രിഡ്.ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അത്ലറ്റിക്കോ റയൽ സോസിഡാഡിനെ തകർത്തു വിട്ടത്. ഇതോടെ അത്ലറ്റിക്കോ കിരീടത്തിലേക്ക് ഒരു പടികൂടി അടുത്തു.ഇന്നലത്തെ മത്സരത്തിൽ അത്ലറ്റിക്കോക്ക് വേണ്ടി കരാസ്ക്കോ, കൊറേയ എന്നിവരാണ് മാഡ്രിഡിന് വേണ്ടി ഗോളുകൾ നേടിയത്.ലോറെന്റെ, സുവാരസ് എന്നിവർ അസിസ്റ്റുകളും കരസ്ഥമാക്കി. ജയത്തോടെ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം ഭദ്രമാക്കാനും അത്ലറ്റിക്കോക്ക് സാധിച്ചു.
Atletico Madrid started today one point clear at the top of La Liga with three to play.
— B/R Football (@brfootball) May 12, 2021
Now Yannick Carrasco has given them a crucial lead over Real Sociedad 💪 pic.twitter.com/EvlsT3QjOT
36 മത്സരങ്ങളിൽ നിന്ന് 80 പോയിന്റാണ് അത്ലറ്റിക്കോയുടെ സമ്പാദ്യം.രണ്ടാം സ്ഥാനക്കാരായ ബാഴ്സയെക്കാൾ നാല് പോയിന്റിന്റെ ലീഡ് നിലവിൽ അത്ലറ്റിക്കോക്കുണ്ട്.ഒരു മത്സരം കുറച്ചു കളിച്ച റയൽ 75 പോയിന്റോടെ രണ്ടാം സ്ഥാനത്താണ്.36 മത്സരങ്ങളിൽ നിന്ന് 24 വിജയങ്ങൾ നേടിയ അത്ലറ്റിക്കോ 63 ഗോളുകൾ ആകെ നേടിയിട്ടുണ്ട്. ഇനി രണ്ട് മത്സരങ്ങൾ കൂടിയാണ് അവശേഷിക്കുന്നത്. രണ്ടിലും വിജയിച്ചാൽ 2014-ന് ശേഷം ഇതാദ്യമായി കിരീടം ചൂടാൻ അത്ലറ്റിക്കോക്ക് സാധിച്ചേക്കും.
Atletico 80
— ESPN FC (@ESPNFC) May 12, 2021
Barcelona 76
Real Madrid 75
Atletico Madrid are two wins away from the La Liga title 🏆💭 pic.twitter.com/AQtvtQrq0E