അത്ലറ്റികോ മാഡ്രിഡിന്റെ ബ്രസീലിയൻ താരത്തിന് കോവിഡ്
അത്ലറ്റികോ മാഡ്രിഡിന്റെ ബ്രസീലിയൻ ഡിഫൻഡർ റെനാൻ ലോദിക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ താരത്തിന്റെ പരിശോധനഫലം പോസിറ്റീവ് ആയതായി ഗ്ലോബോസ്പോർട്ടും എഎസ്സുമുൾപ്പെടുന്ന പ്രമുഖമാധ്യമങ്ങൾ സ്ഥിരീകരിക്കുകയായിരുന്നു. മാർച്ച് മാസത്തിൽ തന്നെ ചെറിയ തോതിലുള്ള രോഗലക്ഷണങ്ങൾ ലോദി കാണിച്ചിരുന്നുവെങ്കിലും അന്ന് വലിയ പ്രശ്നമുള്ളതായി തോന്നിച്ചിരുന്നില്ല. കഴിഞ്ഞ ബുധനാഴ്ച്ച അത്ലറ്റികോ മാഡ്രിഡ് പരിശോധനനടത്തിയപ്പോഴും താരം രോഗലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ ഫലം വന്നപ്പോൾ പോസിറ്റീവ് ആവുകയായിരുന്നു.
ഇനി പത്ത് ദിവത്തോളം താരം ക്വാറന്റയിനിൽ കഴിയേണ്ടി വരും. അതിന് ശേഷം വീണ്ടും പരിശോധനനടത്തിയേക്കും. നെഗറ്റീവ് ആയാൽ താരത്തിന് ഉടൻ തന്നെ ടീമിനോടൊപ്പം ചേരാൻ സാധിക്കും. താരത്തിന്റെ കാമുകിക്കും രോഗലക്ഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്. അത്കൊണ്ട് തന്നെ ഇവരെയും പരിശോധനക്ക് വിധേയമാക്കിയേക്കും. കഴിഞ്ഞ ചാമ്പ്യൻസ് ലീഗിലെ ലിവർപൂളിനെതിരായ ആദ്യപാദമത്സരത്തിൽ മാൻ ഓഫ് ദി മാച്ച് ആയ താരമാണ് ലോദി.