അത്ലറ്റികോയോടും സമനില വഴങ്ങി ബാഴ്സ, കൈവിട്ടത് കിരീടമോ?
ലാലിഗയിൽ ഇന്നലെ നടന്ന മുപ്പത്തിമൂന്നാം റൗണ്ട് പോരാട്ടത്തിൽ കരുത്തരായ ബാഴ്സക്ക് വീണ്ടും സമനില. ശക്തരായ അത്ലറ്റികോ മാഡ്രിഡിനോടാണ് ബാഴ്സക്ക് സമനില വഴങ്ങേണ്ടി വന്നത്. ഇതോടെ ബാഴ്സ വഴങ്ങുന്ന തുടർച്ചയായ രണ്ടാം സമനിലയാണിത്. വിലപ്പെട്ട രണ്ട് പോയിന്റുകൾ കൂടി ബാഴ്സ കളഞ്ഞു കുളിക്കുകയും കിരീടപോരാട്ടത്തിൽ ഒരടി കൂടെ പിറകിലേക്ക് പോവുകയും ചെയ്തു. സ്വന്തം മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ 2-2 നാണ് ബാഴ്സയെ അത്ലറ്റികോ മാഡ്രിഡ് തളച്ചത്. അത്ലറ്റികോ മാഡ്രിഡിന് വേണ്ടി സോൾ നിഗസ് ഇരട്ടഗോൾ കണ്ടെത്തിയപ്പോൾ ബാഴ്സയുടെ ഗോൾ മെസ്സിയാണ് നേടിയത്. ഒരു ഗോൾ അത്ലറ്റികോ മാഡ്രിഡ് താരം ഡിയഗോ കോസ്റ്റയുടെ തന്നെ സംഭാവനയായിരുന്നു. ഇതോടെ മുപ്പത്തിമൂന്ന് മത്സരങ്ങളിൽ നിന്ന് എഴുപത് പോയിന്റാണ് ബാഴ്സയുടെ സമ്പാദ്യം. റയൽ മാഡ്രിഡ് അടുത്ത മത്സരത്തിൽ വിജയിച്ചാൽ ബാഴ്സയുമായുള്ള ലീഡ് നാലാക്കി ഉയർത്താൻ സാധിച്ചേക്കും.
FULL-TIME pic.twitter.com/z4ZRMHoEM6
— FC Barcelona (@FCBarcelona) June 30, 2020
അന്റോയിൻ ഗ്രീസ്മാൻ, ഫാറ്റി എന്നിവരെ ഒഴിവാക്കിയാണ് സെറ്റിയൻ ആദ്യഇലവൻ പുറത്ത് വിട്ടത്.തീർത്തും പരുക്കനായ മത്സരത്തിൽ മൂന്ന് പെനാൽറ്റികൾ പിറക്കുകയായിരുന്നു. മത്സരത്തിന്റെ പതിനൊന്നാം മിനുട്ടിൽ കോർണറിൽ നിന്ന് ഗോൾ വഴങ്ങി ഡിയഗോ കോസ്റ്റ ബാഴ്സക്ക് ലീഡ് നേടിക്കൊടുത്തു. എന്നാൽ ഇതിന് പ്രായശ്ചിത്തം ചെയ്യാൻ പതിനാറാം മിനുട്ടിൽ കോസ്റ്റക്ക് പെനാൽറ്റി ലഭിച്ചു. എന്നാൽ ഇത് ടെർ സ്റ്റീഗൻ തടുത്തുവെങ്കിലും നിയമം ലംഘിച്ചതിനാൽ ഇത് വീണ്ടും എടുത്തു. ഇത്തവണ എടുത്ത നിഗസിന് പിഴച്ചില്ല. ആദ്യപകുതിയിൽ 1-1 എന്ന സ്കോറിന് പിരിഞ്ഞു. രണ്ടാം പകുതിയിൽ അൻപതാം മിനിറ്റിൽ തന്നെ മെസ്സി പെനാൽറ്റിയിലൂടെ ബാഴ്സക്ക് ലീഡ് നേടിക്കൊടുത്തു. എന്നാൽ ഇതിന് വല്ലാതെ ആയുസുണ്ടായിരുന്നില്ല. 62-ആം മിനുട്ടിൽ നിഗസ് തന്നെ പെനാൽറ്റിയിലൂടെ സമനില നേടി.അവസാനനിമിഷങ്ങളിൽ ബാഴ്സ ഗോൾ നേടാൻ ശ്രമിച്ചുവെങ്കിലും വിഫലമാവുകയായിരുന്നു.
📸 El #BarçaAtleti, en imágenes.
— Atlético de Madrid (@Atleti) June 30, 2020
🔗 https://t.co/UX5P30Q2cW
🔴⚪ #AúpaAtleti pic.twitter.com/ELChwjCeTR