അതൊരു അബദ്ധമായിരിക്കും : മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് പണ്ഡിറ്റ് പറയുന്നു!

സൂപ്പർ താരം ലയണൽ മെസ്സിയുടെ ഭാവിയെ കുറിച്ചുള്ള റൂമറുകൾ ഇപ്പോൾ വളരെയധികം വ്യാപകമാണ്. മെസ്സി അടുത്ത സീസണിൽ ബാഴ്സക്ക് വേണ്ടി കളിക്കാൻ ഉണ്ടാവും എന്നുള്ള കാര്യം ചില മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തിരുന്നു.എന്നാൽ മെസ്സിയുടെ ക്യാമ്പ് തന്നെ ഇത് നിരസിച്ചിട്ടുണ്ട്.

ഏതായാലും ലയണൽ മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തുകയാണെങ്കിൽ അത് ബാഴ്സയെ സംബന്ധിച്ചിടത്തോളം ഒരു അബദ്ധമായിരിക്കുമെന്നാണ് പ്രമുഖ ഫുട്ബോൾ പണ്ഡിറ്റായ ജോട്ട ജോർദി അവകാശപ്പെടുന്നത്. ഇതിന്റെ ഒരു കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.ജോർദി എൽ ചിരിങ്കിറ്റോയുടെ പ്രോഗ്രാമിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.

” മെസ്സിയെ ബാഴ്സ തിരിച്ചെത്തിച്ച് കഴിഞ്ഞാൽ അതൊരു അബദ്ധമായി മാറും. ലയണൽ മെസ്സിക്ക് ഒരു സെക്കൻഡറി റോളായിരിക്കും ബാഴ്സ വാഗ്ദാനം ചെയ്യുക. അത് അദ്ദേഹം സ്വീകരിച്ചു കഴിഞ്ഞാൽ മെസ്സിക്കും കാര്യങ്ങൾ ബുദ്ധിമുട്ടാവും. ബാഴ്സക്ക് കഴിഞ്ഞ സീസണിൽ ഒന്നും തന്നെ ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് സത്യമാണ്. പക്ഷേ ലയണൽ മെസ്സി ഇല്ലാതെ പൊരുത്തപ്പെട്ട് പോകാൻ ബാഴ്സക്ക് സാധിച്ചിട്ടുണ്ട്. അങ്ങനെ തന്നെ ബാഴ്സ മുന്നോട്ട് പോവുകയാണ് വേണ്ടത്. മെസ്സിയെ തിരിച്ചെത്തിച്ച് കഴിഞ്ഞാൽ അത് സാധ്യമാവില്ല. അതുകൊണ്ടുതന്നെ മെസ്സിക്ക് തിരിച്ച് കൊണ്ടുവരാൻ ശ്രമിക്കുന്നത് തന്നെ ഒരു അബദ്ധമാണ് ” ഇതാണ് ജോർദി പറഞ്ഞിട്ടുള്ളത്.

അതായത് ലയണൽ മെസ്സി ഇല്ലാതെ മുന്നോട്ട് പോകാൻ ബാഴ്സ ധൈര്യം കാണിക്കണമെന്നാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്. ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് മെസ്സി പുറത്തെടുക്കുന്നത്.ഇപ്പോൾതന്നെ 19 ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *