അടിയുറച്ച വിശ്വാസമുണ്ടായിരുന്നു, കോപ്പ ഒരിക്കലും വിട്ടു നൽകാൻ ഉദ്ദേശമുണ്ടായിരുന്നില്ല : കൂമാൻ!

ഇന്നലെ കോപ്പ ഡെൽ റേയിൽ നടന്ന മത്സരത്തിൽ ബാഴ്സയുടെ ഒരു അവിശ്വസനീയമായ തിരിച്ചു വരവിനാണ് ഫുട്ബോൾ ലോകം സാക്ഷ്യം വഹിച്ചത്. ആദ്യപാദത്തിൽ രണ്ട് ഗോളുകൾക്ക് പരാജയം രുചിച്ച ബാഴ്‌സ രണ്ടാം പാദത്തിൽ മൂന്ന് ഗോളുകൾ തിരിച്ചടിച്ചു കൊണ്ടാണ് പകരം വീട്ടിയത്. ഫലമായി ബാഴ്‌സ ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു. തങ്ങൾക്ക് സെവിയ്യയെ കീഴടക്കാനാവുമെന്ന അടിയുറച്ച വിശ്വാസമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബാഴ്സ പരിശീലകൻ റൊണാൾഡ് കൂമാൻ. കോപ്പ ഡെൽ റേ ഒരിക്കലും വിട്ടു നൽകാൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ലെന്നും കൂമാൻ കൂട്ടിച്ചേർത്തു. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബാഴ്‌സ പരിശീലകൻ.

” ഞങ്ങൾക്ക് അടിയുറച്ച വിശ്വാസമുണ്ടായിരുന്നു.കോപ്പ വിട്ട് നൽകാൻ ഞങ്ങൾ ഒരിക്കലും ഉദ്ദേശിച്ചിട്ടുണ്ടായിരുന്നില്ല. കാരണം അത്‌ മെന്റാലിറ്റിയെ സംബന്ധിക്കുന്ന ഒന്നാണ്.ഇന്ന് രാത്രി കണ്ടതിൽ കൂടുതൽ ഒന്നും തന്നെ എനിക്ക് എന്റെ ടീമിൽ നിന്നും ചോദിക്കാനാവില്ല.ഞങ്ങൾ എക്സ്ട്രാ ടൈമിന്റെ അവസാനം വരെ പൊരുതി.ടീം വർക്കിൽ ഞാൻ വളരെയധികം സന്തോഷവാനാണ്.ഞങ്ങൾ ഇത് അർഹിച്ചതാണ്.ഞങ്ങൾ മികച്ച ടീമായി മാറികൊണ്ടിരിക്കുകയാണ്.വളരെയധികം ആത്മവിശ്വാസത്തോടെയാണ് ഞങ്ങൾ കളിക്കാനിറങ്ങിയത്. ഞങ്ങൾ മൂന്ന് ഗോളുകൾ നേടി. ഒരെണ്ണം പോലും വഴങ്ങിയിട്ടില്ല. ഇതിൽ കൂടുതലൊന്നും ചോദിക്കാൻ കഴിയില്ല ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *