അങ്ങനെയങ്ങ് മറക്കാനാവുമോ? ലെവന്റോസ്ക്കിയുടെ അവതരണചടങ്ങിൽ മെസ്സിയുടെ പേര് ചാന്റ് മുഴക്കി ബാഴ്സ ആരാധകർ!

സൂപ്പർ താരം ലയണൽ മെസ്സി എഫ്സി ബാഴ്സലോണയുടെ വിട പറഞ്ഞിട്ട് കഴിഞ്ഞ വർഷത്തേക്ക് കൃത്യം ഒരു വർഷം പൂർത്തിയായിരുന്നു. സാമ്പത്തിക പ്രശ്നങ്ങൾ കാരണമായിരുന്നു മെസ്സിക്ക് ബാഴ്സ വിടേണ്ടി വന്നത്. നിലവിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയോടൊപ്പം രണ്ടാമത്തെ സീസണിനുള്ള ഒരുക്കത്തിലാണ് താരമുള്ളത്.

എന്നാൽ മെസ്സി ബാഴ്സ വിട്ടിട്ട് കൃത്യം ഒരു വർഷം പൂർത്തിയായ ദിവസം തന്നെ ബാഴ്സ മറ്റൊരു സൂപ്പർതാരത്തിന്റെ അവതരണ ചടങ്ങ് സംഘടിപ്പിച്ചിരുന്നു.ഇന്നലെയായിരുന്നു ബാഴ്സ ഈ ട്രാൻസ്ഫർ ജാലകത്തിൽ സ്വന്തമാക്കിയ റോബർട്ട് ലെവന്റോസ്ക്കിയെ ക്യാമ്പ് നൗവിലെ ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചത്. നിരവധി ആരാധകർ ഈ പ്രസന്റേഷൻ ചടങ്ങിന് വേണ്ടി ക്യാമ്പ് നൗവിൽ തടിച്ചു കൂടിയിരുന്നു.

എന്നാൽ ക്യാമ്പ് നൗവിൽ എത്തിയ ഒരു കൂട്ടം ആരാധകർ ചാന്റ് മുഴക്കിയത് ലയണൽ മെസ്സിയുടെ പേരാണ്.മെസ്സി..മെസ്സി… എന്നായിരുന്നു ക്യാമ്പ് നൗവിൽ ഇന്നലെ മുഴങ്ങികേട്ടത്. ബാഴ്സ ആരാധകർ ഇപ്പോഴും തങ്ങളുടെ ഇതിഹാസതാരത്തെ നെഞ്ചിലേറ്റി നടക്കുന്നുണ്ട് എന്നാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്.

അതേസമയം മെസ്സിയെ ബാഴ്സയിൽ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ടു കൊണ്ടുള്ള സംസാരങ്ങൾ ഈയിടെ നടന്നിരുന്നു. മെസ്സിയുടെ ബാഴ്സയിലെ അധ്യായം അവസാനിച്ചിട്ടില്ല എന്നായിരുന്നു പ്രസിഡണ്ടായ ലാപോർട്ട പറഞ്ഞത്.നിലവിൽ മെസ്സിയെ തിരികെ എത്തിക്കൽ അസാധ്യമാണെന്നും എന്നാൽ മെസ്സി ബാഴ്സയിലേക്ക് തിരിച്ചു വരുന്നതിനെ താൻ ഇഷ്ടപ്പെടുന്നു എന്നുമാണ് പരിശീലകനായ സാവി പറഞ്ഞിട്ടുള്ളത്. ഏതായാലും അടുത്ത സീസണിൽ മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തുമോ എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്ന കാര്യം.

Leave a Reply

Your email address will not be published. Required fields are marked *