അഗ്വേറോ ബാഴ്സലോണയുമായി കരാറിലെത്തി, സ്ഥിരീകരിച്ച് റൊമാനോ!
മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റൈൻ സൂപ്പർ സ്‌ട്രൈക്കർ സെർജിയോ അഗ്വേറോ അടുത്ത സീസണിൽ എഫ്സി ബാഴ്സലോണക്ക് വേണ്ടി കളിക്കും. പ്രമുഖ ഫുട്ബോൾ മാധ്യമപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.2023 ജൂൺ വരെയുള്ള കരാർ അഗ്വേറോ അംഗീകരിച്ചതായാണ് ഇദ്ദേഹം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ചാമ്പ്യൻസ് ലീഗ് ഫൈനലിന് ശേഷം താരം കരാറിൽ എത്തിയത് ഔദ്യോഗികമായി പ്രഖ്യാപിക്കും. വരും ദിവസങ്ങളിൽ തന്നെ അദ്ദേഹം മെഡിക്കൽ പൂർത്തിയാക്കുമെന്നും റിപ്പോർട്ട് ചൂണ്ടികാണിക്കുന്നുണ്ട്. ഫ്രീ ഏജന്റ് ആയിക്കൊണ്ടാണ് താരം ബാഴ്സയിൽ എത്തുന്നത്. പത്ത് വർഷത്തെ ഇതിഹാസസമാനമായ സിറ്റി കരിയറിന് തിരശീലയിടുകയാണെന്ന് മുമ്പ് തന്നെ അഗ്വേറോ സ്ഥിരീകരിച്ചിരുന്നു.
Sergio Aguero has agreed to join Barcelona until 2023, reports @FabrizioRomano📝 pic.twitter.com/kE32qhSpzQ
— B/R Football (@brfootball) May 21, 2021
മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ് അഗ്വേറോ. സുവാരസിന്റെ വിടവ് നികത്താൻ അഗ്വേറോക്ക് കഴിയുമെന്നാണ് ബാഴ്സ പ്രതീക്ഷിക്കുന്നത്. അതേസമയം ലയണൽ മെസ്സി ബാഴ്സ വിട്ടു പോവാനുള്ള സാധ്യത ഇതോടെ കുറഞ്ഞിരിക്കുകയാണ്. മെസ്സിക്കൊപ്പം കളിക്കണമെന്ന അഭിലാഷത്തോടെയാണ് അഗ്വേറോ ബാഴ്സയിൽ എത്തുന്നത്. അതേസമയം മെംഫിസ് ഡീപേയും ബാഴ്സയുമായുള്ള കരാറിന്റെ വക്കിലാണ്.ഫ്രീ ഏജന്റ് ആയ അദ്ദേഹം ഉടൻ തന്നെ ബാഴ്‌സയുമായി കരാറിൽ എത്തിയേക്കുമെന്നും റൊമാനോ കൂട്ടിച്ചേർത്തിട്ടുണ്ട്. മുന്നേറ്റനിരയിലെ പ്രശ്നങ്ങൾ ഇവരുടെ വരവോടു കൂടി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
BREAKING: @aguerosergiokun has reached a verbal agreement to join @fcbarcelona. He’s expected to sign after the 🆑 final 🔵🔴 (via @FabrizioRomano) pic.twitter.com/QFVXk9eylp
— 433 (@433) May 21, 2021
Sergio Agüero to Barcelona, here we go! He’s set to join until June 2023, agreement reached. Bonus included in case Barça will win the UCL. 🔵🔴 #FCB
— Fabrizio Romano (@FabrizioRomano) May 21, 2021
More: Barcelona are also getting closer to sign Memphis Depay. He confirmed to his new lawyers that he wants to join Barça 🚨🇳🇱