സൂപ്പർ താരത്തിന്റെ പരിക്ക്, പ്രതിസന്ധികൾക്കിടയിൽ ബാഴ്സക്ക്‌ മറ്റൊരു തിരിച്ചടി !

എഫ്സി ബാഴ്സലോണയുടെ ഫ്രഞ്ച് മുന്നേറ്റനിര താരം ഉസ്മാൻ ഡെംബലെക്ക്‌ പരിക്ക് സ്ഥിരീകരിച്ചു. ഇന്നലെയാണ് താരത്തിന് പരിക്കേറ്റ വിവരം ബാഴ്‌സ അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. താരത്തിന് ഹാംസ്ട്രിംഗ് ഇഞ്ചുറിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എത്രകാലം ഡെംബലെ പുറത്തിരിക്കേണ്ടി വരുമെന്ന് ബാഴ്സ വ്യക്തമാക്കിയിട്ടില്ലെങ്കിലും സ്പാനിഷ് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം താരം രണ്ടാഴ്ചയോളം പുറത്തിരിക്കേണ്ടി വരുമെന്നാണ്. അങ്ങനെയെങ്കിൽ നിർണായകമായ ചില മത്സരങ്ങൾ താരത്തിന് നഷ്ടമായേക്കും.

ദീർഘകാലം പരിക്കിന്റെ പിടിയിലായിരുന്ന ഡെംബലെ ഈ അടുത്ത കാലത്ത് തിരിച്ചു വന്നു ഫോം കണ്ടെത്താൻ തുടങ്ങുകയായിരുന്നു. താരത്തിന് വീണ്ടും പരിക്കേറ്റത്. കൂമാനും ബാഴ്‌സക്കും തിരിച്ചടിയായിരിക്കുകയാണ്. ആദ്യ ഇലവനിൽ സ്ഥാനം പിടിച്ച മത്സരങ്ങളിൽ ഒക്കെ തന്നെയും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ ഡെംബലെക്ക്‌ കഴിഞ്ഞിരുന്നു. അതിനിടെയാണ് താരത്തിന് വീണ്ടും പരിക്ക് വില്ലനായത്.

ഈ ലീഗിൽ എട്ട് മത്സരങ്ങൾ കളിച്ച താരം ഒരു ഗോൾ മാത്രമേ നേടിയിരുന്നൊള്ളൂവെങ്കിലും ചാമ്പ്യൻസ് ലീഗിൽ നാലു മത്സരങ്ങൾ കളിച്ച താരം മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റും സ്വന്തമാക്കിയിരുന്നു. ഇതോടെ പരിക്ക് മൂലം പുറത്തിരിക്കുന്ന ബാഴ്സ താരങ്ങളുടെ എണ്ണം വർദ്ധിക്കുകയാണ്. ജെറാർഡ് പിക്വേ, സെർജി റോബെർട്ടോ, അൻസു ഫാറ്റി എന്നീ പ്രധാനപ്പെട്ട താരങ്ങൾ പരിക്കിന്റെ പിടിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *