സാവിയുമായുള്ള ബന്ധം മഹത്തരം, എന്നാൽ പരിശീലകൻ സെറ്റിയൻ തന്നെയെന്ന് ബർതോമ്യു !
ബാഴ്സലോണ പരിശീലകൻ കീക്കെ സെറ്റിയനെ ഉടനെയൊന്നും പുറത്താക്കാനുള്ള പദ്ധതിയില്ലെന്ന് വ്യക്തമാക്കി ബാഴ്സലോണ പ്രസിഡന്റ് ബർതോമ്യു. കഴിഞ്ഞ ദിവസം മുണ്ടോ ഡീപോർട്ടീവോക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്. സാവിയുമായുള്ള തന്റെ ബന്ധം മഹത്തരമാണെന്നും എന്നാൽ നിലവിൽ സെറ്റിയൻ തന്നെ പരിശീലകനായി തുടരുമെന്നാണ് ബർതോമ്യു അറിയിച്ചത്. മെസ്സിയുടെ കരാർ പുതുക്കലിനെ കുറിച്ചും ബർതോമ്യു സംസാരിച്ചു. അദ്ദേഹം ബാഴ്സയിൽ തന്നെ വിരമിക്കുമെന്ന് മുൻപേ പറഞ്ഞതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നെയ്മറെയും ലൗറ്ററോയും പണം കൊടുത്ത് കൊണ്ട് വാങ്ങാൻ നിലവിൽ ബാഴ്സക്ക് സാധിക്കില്ലെന്നും സ്വാപ് ഡീൽ മാത്രമാണ് ഇരുവരെയും ക്ലബിൽ എത്തിക്കാനുള്ള വഴിയെന്നും ബർതോമ്യു അറിയിച്ചു.
🔵🔴 Josep Maria Bartomeu: "No me consta que Florentino llamara a Rubiales por el VAR" https://t.co/zGLqBXQDbc
— MARCA (@marca) July 26, 2020
” ഞാനും സാവിയും തമ്മിൽ വളരെയധികം മഹത്തരമായ ബന്ധമാണുള്ളത്. എന്നാൽ നിലവിൽ കീക്കെ സെറ്റിയൻ ആണ് പരിശീലകൻ. അത് അങ്ങനെ തന്നെ നിലനിൽക്കും. അദ്ദേഹത്തിന് ഒരു വർഷം കൂടി ബാഴ്സലോണയിൽ കരാർ അവശേഷിക്കുന്നുണ്ട്. ഞങ്ങൾ മുൻപേ പറഞ്ഞതാണ് അദ്ദേഹമാണ് ഞങ്ങളുടെ കോച്ച് എന്ന്. ചാമ്പ്യൻസ് ലീഗിലും അദ്ദേഹം തന്നെ ബാഴ്സയെ പരിശീലിപ്പിക്കും. തീർച്ചയായും ഞങ്ങൾക്ക് അതിൽ പ്രതീക്ഷയുണ്ട്. നാപോളിയാണ് ആദ്യത്തെ പടി. അതിന് ശേഷവും അദ്ദേഹം തന്നെ തുടരും. ബാഴ്സയിൽ തന്നെ കരിയർ അവസാനിപ്പിക്കാൻ ആണ് തന്റെ ആഗ്രഹമെന്ന് മെസ്സി മുൻപ് തന്നെ വ്യക്തമാക്കിയത് ആണ്. മെസ്സി 2021-ന് ശേഷവും ബാഴ്സയിൽ തന്നെ കളിക്കുമെന്ന കാര്യത്തിൽ എനിക്ക് യാതൊരു വിധ സംശയവുമില്ല. കോവിഡ് പ്രതിസന്ധി ക്ലബിന്റെ പദ്ധതികളെ തകിടം മറിച്ചുവെന്ന് ഞാൻ മുൻപേ പറഞ്ഞതാണ്. നിലവിൽ പണം നൽകി കൊണ്ട് ഒരു താരത്തെയും ക്ലബിൽ എത്തിക്കാൻ സാധിക്കില്ല. താരങ്ങളെ ക്ലബിൽ എത്തിക്കാനുള്ള ഓപ്ഷൻ സ്വാപ് ഡീൽ ആണ്. നിലവിൽ ഞങ്ങൾ ഇന്ററുമായി കഴിഞ്ഞു ആഴ്ച്ച സംസാരിച്ചിരുന്നു. എന്നാൽ ഒരു പുരോഗതിയും സംഭവിച്ചിട്ടില്ല ” ബർതോമ്യു പറഞ്ഞു.
✍️ #EntrevistaMD Josep Maria Bartomeu, sobre Neymar y Lautaro:
— Mundo Deportivo (@mundodeportivo) July 26, 2020
🇧🇷 "Ahora estamos tomando decisiones y los jugadores, si no vienen de intercambio de futbolistas, es muy difícil que vengan"
🇦🇷 "Sí, hemos hablado con el Inter pero ahora el tema está parado" pic.twitter.com/Xu9i58B2Z7