വെടിച്ചില്ല് ഗോളുമായി ഹസാർഡ്, ഇരട്ടഗോളടിച്ച് ബെൻസിമ, ഉജ്ജ്വലവിജയവുമായി റയൽ മാഡ്രിഡ് !
ലാലിഗയിൽ ഇന്ന് നടന്ന മത്സരത്തിൽ ഉജ്ജ്വലവിജയം നേടി റയൽ മാഡ്രിഡ്. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് ഹുയസ്ക്കയെ പരാജയപ്പെടുത്തിയത്. ഇരട്ടഗോളുകളും ഒരു അസിസ്റ്റും നേടിയ കരിം ബെൻസിമയാണ് റയൽ മാഡ്രിഡിൽ മിന്നിതിളങ്ങിയത്. ഒരു തകർപ്പൻ ഗോൾ നേടി കൊണ്ട് ഈ സീസണിലെ തന്റെ ആദ്യ ലാലിഗ മത്സരത്തിൽ തന്നെ ആരാധകരുടെ മനം നിറക്കാൻ സൂപ്പർ താരം ഈഡൻ ഹസാർഡിനും സാധിച്ചു. ശേഷിച്ച ഗോൾ നേടിയത് ഫെഡെ വാൽവെർദെയാണ്. ജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാമതെത്താൻ റയൽ മാഡ്രിഡിന് സാധിച്ചു. ഏഴ് മത്സരങ്ങളിൽ നിന്ന് പതിനാറ് പോയിന്റാണ് റയൽ മാഡ്രിഡിന്റെ പോക്കറ്റിലുള്ളത്.
🏁 FT: @realmadriden 4-1 @SDHuesca
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) October 31, 2020
⚽ @hazardeden10 40', @Benzema 45', 90', @fedeevalverde 54'; Ferreiro 74'.#Emirates | #HalaMadrid pic.twitter.com/GpzMRz2rOw
ബെൻസിമ, അസെൻസിയോ, ഹസാർഡ് സഖ്യമാണ് റയൽ മുന്നേറ്റനിരയെ നയിച്ചത്. മത്സരത്തിന്റെ നാല്പതാം മിനുട്ടിലാണ് ഹസാർഡിന്റെ പ്രതിഭ വിളിച്ചോതുന്ന ഗോൾ പിറന്നത്. വാൽവെർദെയുടെ പാസ് സ്വീകരിച്ച താരം ബോക്സിന് വെളിയിൽ ഒരു കരുത്തുറ്റ ഷോട്ടിലൂടെ വലകുലുക്കുകയായിരുന്നു. ഈ സീസണിലെ ആദ്യ ലീഗ് മത്സരമായിരുന്നു ഹസാർഡിന്റെത്. ആദ്യപകുതിക്ക് തൊട്ട് മുമ്പ് വാസ്ക്കസിന്റെ പാസിൽ നിന്നും ബെൻസിമ ഗോൾ കണ്ടെത്തി. 54-ആം മിനുട്ടിലാണ് വാൽവെർദെയുടെ ഗോൾ പിറന്നത്. ബെൻസിമയുടെ ക്രോസ് സ്വീകരിച്ച താരം ഒരു ക്ലോസ് റേഞ്ച് ഷോട്ടിലൂടെയാണ് ഗോൾ കണ്ടെത്തിയത്. 74-ആം മിനുട്ടിൽ ഡേവിഡ് ഫെരെയ്ര ഹുയസ്ക്കയുടെ ആശ്വാസഗോൾ നേടി. 90-ആം മിനുട്ടിലാണ് ബെൻസിമ ഇരട്ടഗോൾ തികച്ചത്. റോഡ്രിഗോയുടെ ഹെഡർ പാസ് ഒരു ഹെഡറിലൂടെ ബെൻസിമ ഗോളാക്കി മാറ്റുകയായിരുന്നു.
📸⏱️ Some of our favourite #RealMadridHuesca photos so far!#HalaMadrid pic.twitter.com/qpJKw28oBN
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) October 31, 2020