വീണ്ടും ബെൻസിമ തന്നെ താരം, ഇന്നലത്തെ പ്ലയെർ റേറ്റിംഗ് അറിയാം
ലാലിഗയിൽ ഇന്നലെ നടന്ന മുപ്പത്തിയാറാം റൗണ്ട് പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡ് ഗ്രനാഡയെ തകർത്തു വിട്ടത്. മത്സരത്തിന്റെ തുടക്കത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത റയൽ അവസാനനിമിഷങ്ങൾ പിറകിൽ പോയെങ്കിലും നിർണായകവിജയം നേടി മൂന്ന് പോയിന്റ് പോക്കറ്റിലാക്കാൻ റയലിന് കഴിഞ്ഞു. മത്സരത്തിൽ റയലിന് വേണ്ടി മെന്റി, ബെൻസിമ എന്നിവരാണ് വലകുലുക്കിയത്. റയൽ രണ്ടാം ഗോൾ കണ്ടെത്തിയ ബെൻസിമ തന്നെയാണ് ഇന്നലെ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയ താരം. ഇത് തുടർച്ചയായ രണ്ടാം തവണയാണ് ബെൻസിമ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടുന്നത്. ഹൂ സ്കോർഡ് ഡോട്ട് കോം നൽകിയ റേറ്റിംഗ് പ്രകാരം 8.0 ആണ് ബെൻസിമയുടെ റേറ്റിംഗ്. പ്രതിരോധത്തിൽ ഗോൾ ലൈൻ സേവുൾപ്പടെ മിന്നുന്ന പ്രകടനം നടത്തിയ നായകൻ സെർജിയോ റാമോസ് ആണ് രണ്ടാം സ്ഥാനം നേടിയത്. 7.5 ആണ് റയലിന്റെ കപ്പിത്താന് ഇന്നലെ ലഭിച്ച റേറ്റിംഗ്. അതേ സമയം റയൽ മാഡ്രിഡിന് ലഭിച്ചത് 6.87 ആണ്. എതിരാളികളായ ഗ്രനാഡക്ക് 6.48 ആണ് ലഭിച്ചത്. ഇന്നലെ നടന്ന മത്സരത്തിലെ റയൽ മാഡ്രിഡ് താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.
Focus on the main thing, let’s continue team ⚔️🔥⚽️ #HalaMadridYNadaMas #Nueve pic.twitter.com/hehQG6lyXr
— Karim Benzema (@Benzema) July 13, 2020
റയൽ മാഡ്രിഡ് : 6.87
ബെൻസിമ : 8.0
ഇസ്കോ : 6.7
മോഡ്രിച് : 7.1
ക്രൂസ് : 7.1
കാസീമിറോ : 7.3
വാൽവെർദേ : 6.4
കാർവഹൽ : 6.2
വരാനെ : 6.4
കോർട്ടുവ : 6.7
അസെൻസിയോ : 6.2(സബ്)
റോഡ്രിഗോ : 6.4(സബ്)