വീണ്ടും ഗോളുമായി ഡെമ്പലെ,ബാഴ്സക്ക് വിജയം!
ഒരല്പം മുമ്പ് നടന്ന സൗഹൃദമത്സരത്തിൽ വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് വിജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ന്യൂയോർക്ക് റെഡ് ബുൾസിനെയാണ് ബാഴ്സ പരാജയപ്പെടുത്തിയത്. സൂപ്പർതാരങ്ങളായ ഡെമ്പലെയും ഡീപേയുമാണ് ബാഴ്സക്ക് വേണ്ടി വല കുലുക്കിയത്.
🤩 𝐑𝐚𝐩𝐡𝐢𝐧𝐡𝐚 ➡️ @dembouz 🙌#ForçaBarça 🔵🔴 pic.twitter.com/YSAA2YrJB6
— FC Barcelona (@fcbarcelona_br) July 30, 2022
ലെവന്റോസ്ക്കി,ഡെമ്പലെ,റഫീഞ്ഞ എന്നിവരായിരുന്നു ബാഴ്സയുടെ മുന്നേറ്റ നിരയിൽ അണിനിരന്നിരുന്നത്.മത്സരത്തിന്റെ 40 ആം മിനിട്ടിലാണ് ഡെമ്പലെ അക്കൗണ്ട് തുറന്നത്.ഡെമ്പലെ നടത്തിയ മുന്നേറ്റത്തിനൊടുവിൽ റാഫീഞ്ഞയുടെ അസിസ്റ്റിൽ നിന്ന് ഡെമ്പലെ തന്നെ ഫിനിഷ് ചെയ്യുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ താരം ഈ മത്സരത്തിലും ഗോളടി തുടരുകയായിരുന്നു.
Barcelona's second goal by Depay is amazingpic.twitter.com/w3Xl02O8wJ
— Leo Messi (@Messi_10_30) July 31, 2022
പിന്നീട് 87 ആം മിനിട്ടിലാണ് ബാഴ്സ രണ്ടാം ഗോൾ കരസ്ഥമാക്കിയത്.റെഡ് ബുൾസ് പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്തുകൊണ്ട് ഡീപേ ഗോൾ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ സമനില വഴങ്ങിയ ബാഴ്സ ഇതോടെ വിജയ വഴിയിലേക്ക് തിരിച്ചെത്തി. ഇനി ബാഴ്സയുടെ അടുത്ത മത്സരം പ്യൂമാസിനെതിരെയാണ്.