വിലങ്ങുതടിയായി താരങ്ങൾ, ബാഴ്സ പാപ്പാരാവുന്നതിന്റെ വക്കിൽ !
കോവിഡ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച ക്ലബുകളിലൊന്ന് എഫ്സി ബാഴ്സലോണയാണ് എന്ന കാര്യം മുമ്പ് തന്നെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വലിയ തോതിലുള്ള സാമ്പത്തികനഷ്ടമാണ് ബാഴ്സക്ക് കോവിഡ് പ്രതിസന്ധി മൂലം സംഭവിച്ചത്. ഇപ്പോഴിതാ ദിവസം കൂടുംതോറും ബാഴ്സയിൽ സാമ്പത്തികപ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ബാഴ്സയെ പാപ്പരായി പ്രഖ്യാപിക്കുന്നതിന്റെ വക്കിലാണിപ്പോൾ. തങ്ങളുടെ സാലറി കുറക്കാൻ താരങ്ങൾ അനുവദിക്കാത്തതാണ് ഇപ്പോൾ കാര്യങ്ങൾ രൂക്ഷമാവാൻ കാരണം.താരങ്ങളുടെ സാലറിയിനത്തിൽ നിന്നും 190 മില്യണോളം പിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ ബാഴ്സയെ ലാലിഗ പാപ്പരായി പ്രഖ്യാപിച്ചേക്കുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
Barcelona could reportedly face bankruptcy in January 2021 over wage cut deadlock https://t.co/NC61OtlGRc
— footballespana (@footballespana_) October 31, 2020
നവംബർ അഞ്ചിന് മുമ്പ് താരങ്ങളുടെ വേതനബില്ലിൽ നിന്നും മുപ്പതു ശതമാനം കുറക്കാൻ ബാഴ്സക്ക് സാധിക്കണം. അങ്ങനെയാണെങ്കിൽ മാത്രമേ പാപ്പാരവുന്നതിൽ നിന്നും രക്ഷപ്പെടാൻ ബാഴ്സക്ക് കഴിയുകയൊള്ളൂ. അതല്ലെങ്കിൽ 2021 ജനുവരിയിൽ ബാഴ്സയെ പാപ്പരായി പ്രഖ്യാപിക്കുന്നതിന്റെ നടപടികൾ ലാലിഗ ആരംഭിച്ചേക്കുമെന്നാണ് മാർക്കയും റിപ്പോർട്ട് ചെയ്യുന്നത്. താരങ്ങളുടെ സാലറി കട്ട് ചെയ്യുന്ന കാര്യവുമായി സംബന്ധിച്ച് മുമ്പ് ബാഴ്സ സംസാരിച്ചിരുന്നു. അന്ന് പല താരങ്ങളും ഇതിന് വിസമ്മതിക്കുകയാണ് ചെയ്തത്. ഇനി നവംബർ രണ്ടിന് ഒരു യോഗം കൂടി വിളിച്ചു ചേർത്തിട്ടുണ്ട്. സാലറി കട്ടിന്റെ കാര്യത്തിൽ ഈ യോഗത്തിൽ തീരുമാനം കൈക്കൊള്ളാൻ സാധിച്ചിട്ടില്ലെങ്കിൽ ബാഴ്സയിൽ കാര്യങ്ങൾ രൂക്ഷമായേക്കും. ബർതോമ്യുവിന്റെ രാജിയും പ്രസിഡന്റ് തിരഞ്ഞെടുപ്പുമുൾപ്പടെ ബാഴ്സയിൽ നിരവധി പ്രശ്നങ്ങളുണ്ട്. ഇനി താരങ്ങൾ കനിഞ്ഞിട്ടില്ലെങ്കിൽ ബാഴ്സ പിടിച്ചു നിൽക്കാൻ മറ്റു വഴികൾ അന്വേഷിക്കേണ്ടി വരും.
Barcelona face filing for BANKRUPTCY as club need to save £171m before November 5 https://t.co/GygBXXNSgj
— The Sun Football ⚽ (@TheSunFootball) November 1, 2020