ലാലിഗയിൽ അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ലാലിഗ നടത്തിയ കോവിഡ് പരിശോധനയിൽ അഞ്ച് പേരുടെ കൂടെ ഫലം പോസിറ്റീവ് ആയതായി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം താരങ്ങൾക്കിടയിലും സ്റ്റാഫുകൾക്കിടയിലും നടത്തിയ പരിശോധനയിലാണ് അഞ്ചു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചത്. സ്ഥിരീകരിച്ചവരുടെ പേരുവിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. യാതൊരു വിധ രോഗലക്ഷണങ്ങളും കാണിക്കാത്തവർക്കാണ് പോസിറ്റീവ് ആയതായി അധികൃതർ അറിയിച്ചിട്ടുണ്ട്.

പോസിറ്റീവ് ആയവരോട് ക്വാറന്റയിനിൽ കഴിയാൻ ബന്ധപ്പെട്ടവർ നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ ദിവസങ്ങൾക്ക് ശേഷം രണ്ട് ടെസ്റ്റുകൾ കൂടി ഇവർക്ക് നടത്തും. അതിൽ രണ്ടിലും നെഗറ്റീവ് ആയാൽ മാത്രമേ പരിശീലനത്തിനിറങ്ങാനും മറ്റും ഇവർക്ക് അനുമതി ലഭിക്കുകയൊള്ളു. ലാലിഗ തന്നെയാണ് ഇവരുടെ പരിശോധനകൾ നടത്തുക. സ്പാനിഷ് ഗവണ്മെന്റിൽ നിന്നും ലീഗ് തുടരാൻ ലാലിഗക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഈ പുതിയ കേസുകൾ അതിനെ ബാധിച്ചേക്കില്ല. എന്നിരുന്നാലും സുരക്ഷ വർധിപ്പിക്കാൻ ഗവണ്മെന്റ് നിർദേശിച്ചിട്ടുണ്ട്. താരങ്ങളുടെ ആരോഗ്യത്തിന് പ്രഥമപരിഗണന നൽകണമെന്ന ശക്തമായ നിർദേശം ഗവണ്മെന്റ് നൽകിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *