റയൽ മാഡ്രിഡിന്റെ വിളിയും കാത്ത് അയാക്സ് യുവതാരം

അയാക്സിന്റെ മധ്യനിരയിലെ പുത്തൻതാരോദയമാണ് ഡോണി വാൻ ഡിബീക്ക്. തന്റെ സഹതാരങ്ങളായിരുന്ന ഡിജോംഗ്, ഹാകിം സിയെച്ച്, ഡിലൈറ്റ് എന്നിവരെല്ലാം ക്ലബ് വിട്ടതോടെ താരവും അതിനുള്ള ഒരുക്കത്തിലാണ്. മാഞ്ചസ്റ്റർ യുണൈറ്റഡും റയൽ മാഡ്രിഡുമാണ് താരത്തിൽ താല്പര്യം പ്രകടിപ്പിച്ച വമ്പൻമാർ. എന്നാൽ റയലാവട്ടെ കൊറോണവൈറസ് പ്രതിസന്ധി മൂലം തങ്ങളുടെ ട്രാൻസ്ഫർ പദ്ധതികളിൽ മാറ്റം വരുത്തിയിട്ടുണ്ട്. അത്കൊണ്ട് തന്നെ താരത്തെ ഉടനടി ടീമിലെത്തിക്കാനുള്ള സാധ്യത കുറവാണ്. എന്നാൽ വാൻ ഡി ബീക്ക് റയൽ മാഡ്രിഡിന്റെ വിളിക്ക് കാതോർത്തിരിക്കുകയാണെന്ന് മുൻ അയാക്സ്-ബാഴ്‌സലോണ താരം റൊണാൾഡ് ഡി ബോയർ അഭിപ്രായപ്പെട്ടു. ലോസ് ബ്ലാങ്കോസിന് വേണ്ടി കളിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്ന് റൊണാൾഡ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ഫോക്സ് സ്പോർട്സ് എൻഎല്ലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്. റയൽ താരത്തിനെ വേണ്ട എന്ന് വെക്കുകയാണെങ്കിൽ താരം യുണൈറ്റഡിലേക്ക് പോവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“തീർച്ചയായും ഇത്തരത്തിലുള്ള വലിയ ക്ലബുകളെ നിങ്ങളുമായി ബന്ധിപ്പിച്ച് വാർത്തകൾ കേൾക്കുമ്പോൾ നിങ്ങളുടെ നെഞ്ചിടിപ്പേറും. എനിക്കറിയാം റയൽ മാഡ്രിഡ്‌ ഇപ്പോൾ ട്രാൻസ്ഫർ കാര്യങ്ങളിൽ അല്പം ശങ്കിച്ചുനിൽക്കുന്നു എന്നുള്ളത്. എന്നാൽ മറ്റുള്ള ക്ലബുകളുടെ കാര്യം എടുത്തു പരിശോധിച്ചു നോക്കൂ, ‘ നിങ്ങൾക്ക് ഞങ്ങളുടെ താരത്തെ വേണമെങ്കിൽ ഞങ്ങൾക്ക് വിലകുറച്ചു തരാൻ ‘ കഴിയും എന്ന് റയലിനോട് പറയുന്ന അവസ്ഥയിലാണ്. റയലിന്റെ വിളിക്ക് കാത്ത് നിൽക്കുകയാണ് വാൻ ഡി ബീക്ക്. മാഞ്ചസ്റ്റർ യുണൈറ്റഡിനും താരത്തിനെ ആവിശ്യമുണ്ട്. പോൾ പോഗ്ബയെ കൊണ്ട് സോൾഷ്യാറിനുള്ള ആവിശ്യം കഴിഞ്ഞു എന്നാണ് എനിക്ക് തോന്നുന്നത്. പോഗ്ബയെ മാറ്റി വാൻ ഡി ബീക്കിനെ പോലെയൊരു താരത്തിനെയാണ് സോൾഷ്യാറിനിപ്പോൾ ആവിശ്യം ” അഭിമുഖത്തിൽ റൊണാൾഡ് പറഞ്ഞു.പുതിയ റിപ്പോർട്ടുകൾ പ്രകാരം താരത്തെ സൈൻ ചെയ്യേണ്ട ആവിശ്യമില്ലെന്നാണ് റയലിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *