റയലിന്റെ യുവസൂപ്പർ താരത്തെ പിഎസ്ജിക്ക് വേണം
റയൽ മാഡ്രിഡിന്റെ യുവസൂപ്പർ താരം അഷ്റഫ് ഹാക്കിമിയെ ലക്ഷ്യം വെച്ച് വമ്പൻമാരായ പിഎസ്ജി. നിലവിൽ ബൊറൂസിയ ഡോർട്മുണ്ടിൽ ലോണിൽ കളിക്കുന്ന താരത്തിന്റെ ലോൺ കാലാവധി ഈ സീസണിൽ തീരാനിരിക്കെയാണ് പിഎസ്ജി താരത്തിൽ ആകൃഷ്ടരായി രംഗത്ത് വന്നിട്ടുള്ളത്. തോമസ് മ്യൂനീറിന്റെ പകരക്കാരനായാണ് പിഎസ്ജി ഹാക്കിമിയെ കണ്ടുവെച്ചിട്ടുള്ളത്. എന്നാൽ താരത്തെ സ്വന്തമാക്കുക എന്നത് പിഎസ്ജിക്ക് എളുപ്പമുള്ള കാര്യമാവില്ല.
ലോണിൽ ബൊറൂസിയയിൽ എത്തിയ ഉജ്ജ്വലപ്രകടനമാണ് താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. പ്രതിരോധത്തിലും അറ്റാക്കിങ്ങിലും ഒരുപോലെ മികവ് പുലർത്തിയ താരം വളരെപെട്ടന്ന് വളർന്നു വന്ന താരങ്ങളിലൊരാളാണ്. അത്കൊണ്ട് തന്നെ താരത്തെ റയലിൽ നിന്നും വാങ്ങാൻ ബൊറൂസിയ ഉദ്ദേശിക്കുന്നുണ്ട്. ബുണ്ടസ്ലിഗ വമ്പൻമാരായ ബയേണും താരത്തിന് വേണ്ടി ശ്രമിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാൽ റയലിനും താരത്തെ ആവിശ്യമാണ്. കാർവഹലിന് പകരമായാണ് റയൽ താരത്തെ തിരിച്ചെത്തിക്കുന്നത്. സിദാന് വലിയ താല്പര്യമില്ലെങ്കിലും ആരാധകരുടെ ആവിശ്യം താരത്തെ റയലിൽ എത്തിക്കണം എന്ന് തന്നെയാണ്. ഏതായാലും ഈ ട്രാൻസ്ഫർ വിൻഡോയിൽ താരം മുന്നിൽ തന്നെ ഉണ്ടാവുമെന്ന കാര്യത്തിൽ സംശയമില്ല.