രണ്ട് റെഡ് കാർഡുകൾ, നിരവധി യെല്ലോ കാർഡുകൾ, ബാഴ്സ സമനിലയിൽ കുരുങ്ങി.
ലാലിഗയിൽ ഒരല്പം മുമ്പ് നടന്ന മത്സരത്തിൽ വമ്പന്മാരായ ബാഴ്സലോണക്ക് സമനിലക്കുരുക്ക്.എസ്പനോളാണ് ബാഴ്സയെ സമനിലയിൽ തളച്ചിട്ടുള്ളത്. രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടിക്കൊണ്ട് സമനിലയിൽ പിരിയുകയായിരുന്നു.
മത്സരത്തിന്റെ ഏഴാം മിനിറ്റിൽ തന്നെ ബാഴ്സ ലീഡ് നേടിയിരുന്നു. ഹെഡറിലൂടെ മാർക്കോസ് അലോൺസോയാണ് ഗോൾ കണ്ടെത്തിയത്.ക്രിസ്റ്റൻസണായിരുന്നു അസിസ്റ്റ് നൽകിയിരുന്നത്.
എന്നാൽ ഈ ഗോളിന് ഹോസേലു മറുപടി നൽകുകയായിരുന്നു. മത്സരത്തിന്റെ 7ആം മിനിറ്റിൽ പെനാൽറ്റി യിലൂടെയാണ് ഇദ്ദേഹം സമനില പിടിച്ചത്.പിന്നീട് ഗോളുകൾ ഒന്നും തന്നെ പിറക്കാതെ വന്നതോടെ മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു.
Barcelona are held at home by Espanyol… pic.twitter.com/hhSaWsDy4o
— B/R Football (@brfootball) December 31, 2022
മാത്യു ലാഹോസ് ആയിരുന്നു മത്സരം നിയന്ത്രിച്ചിരുന്നത്.രണ്ട് റെഡ് കാർഡുകളും നിരവധി യെല്ലോ കാർഡുകളും ഇദ്ദേഹം ഈ മത്സരത്തിൽ പുറത്തെടുത്തു. ബാഴ്സ സൂപ്പർതാരമായ ജോർഡി ആൽബ റെഡ് കാർഡ് കണ്ടപ്പോൾ എസ്പനോൾ താരമായ വിനീഷ്യസ് റെഡ് കാർഡ് കണ്ടു.ലിയാൻഡ്രോ കബ്രേര കാർഡ് കണ്ടിരുന്നുവെങ്കിലും പിന്നീട് പിൻവലിക്കുകയായിരുന്നു. അതേസമയം ബാഴ്സ പരിശീലകൻ സാവി ഉൾപ്പെടെ നിരവധി പേർ യെല്ലോ കാർഡ് കാണുകയും ചെയ്തു.
ലാഹോസിനെതിരെ വലിയ വിമർശനങ്ങളാണ് ഇപ്പോൾ ഉയരുന്നത്.വേൾഡ് കപ്പിൽ അർജന്റീനയും ഹോളണ്ടും തമ്മിൽ കളിച്ച മത്സരത്തിലും നിരവധി കാർഡുകൾ ഇദ്ദേഹം പുറത്തെടുത്തിരുന്നു. നിലവിൽ ബാഴ്സക്ക് 15 മത്സരങ്ങളിൽ നിന്ന് 38 പോയിന്റ് ആണുള്ളത്. ഇത് പോയിന്റ് തന്നെയാണ് റയലിന് ഉള്ളതെങ്കിലും ഗോൾ ശരാശരിയുടെ കാര്യത്തിൽ ബാഴ്സയാണ് ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നത്.