മെസ്സി വന്ന സ്ഥിതിക്ക് എംബപ്പേ പിഎസ്ജി വിടുമോ? പ്രസിഡന്റ് പറയുന്നു!
സൂപ്പർ താരം ലയണൽ മെസ്സിയെ പിഎസ്ജി ഫ്രീ ട്രാൻസ്ഫറിൽ സ്വന്തമാക്കിയിരുന്നു. മെസ്സി വന്നാൽ സൂപ്പർ താരം കിലിയൻ എംബപ്പേ പിഎസ്ജി വിട്ട് റയലിലേക്ക് ചേക്കേറാനുള്ള സാധ്യതയുണ്ടെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ക്ലബ് വിട്ടു കൊണ്ട് റയലിലേക്ക് ചേക്കേറാനുള്ള താല്പര്യം എംബപ്പേ മുമ്പ് തന്നെ പ്രകടിപ്പിച്ചിരുന്നു. പക്ഷേ എംബപ്പേ നിലനിർത്താൻ തന്നെയാണ് പിഎസ്ജിയുടെ ഉദ്ദേശം.ഏതായാലും മെസ്സി വന്ന സ്ഥിതിക്ക് എംബപ്പേ ക്ലബ് വിടുമോ എന്നുള്ളതാണ് ഫുട്ബോൾ ലോകം നിലവിൽ ഉറ്റുനോക്കി കൊണ്ടിരിക്കുന്ന കാര്യം. എന്നാൽ എംബപ്പേ പിഎസ്ജിയിൽ തന്നെ തുടരുമെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് പിഎസ്ജിയുടെ പ്രസിഡന്റായ നാസർ അൽ ഖലീഫി.അദ്ദേഹത്തിന്റെ വാക്കുകൾ മാർക്കയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Sorry, Madridistas ⚪️https://t.co/pnzFKUQugt
— MARCA in English (@MARCAinENGLISH) August 11, 2021
” എംബപ്പേ നിലവിൽ ഒരു പിഎസ്ജി താരമാണ്.അദ്ദേഹത്തിന് പിഎസ്ജി വിടാൻ താല്പര്യമില്ല എന്നുള്ള കാര്യം അദ്ദേഹം പരസ്യമായി തന്നെ പറഞ്ഞതാണ്.അദ്ദേഹത്തിന്റെ ഭാവി എന്താണെന്ന് ഞങ്ങൾക്കറിയാം.അദ്ദേഹം പിഎസ്ജിയിൽ തന്നെ തുടരും.അദ്ദേഹം പറഞ്ഞത് ഒരു കോമ്പിറ്റീറ്റീവ് ടീം വേണമെന്നാണ്.നിലവിൽ പിഎസ്ജിക്കുള്ളതിനേക്കാൾ നല്ല ഒരു കോമ്പിറ്റീറ്റീവ് ടീം ലഭിക്കാനില്ല. നിലവിൽ പിഎസ്ജിയിൽ നിൽക്കാനാണ് കാരണങ്ങൾ കൂടുതൽ.അദ്ദേഹം ഒരു പാരീസിയനാണ്.അദ്ദേഹത്തിന് വിന്നിംഗ് മെന്റാലിറ്റിയുണ്ട്.അദ്ദേഹം ഞങ്ങളുടെ ഒരു താരമാണ് ” പ്രസിഡന്റ് പറഞ്ഞു.