മെസ്സിയെ കൺവിൻസ് ചെയ്യാൻ സാധിക്കുക സാവിക്ക്, അദ്ദേഹത്തെ കൊണ്ടുവരുമെന്ന് ബാഴ്സ പ്രസിഡന്റ് സ്ഥാനാർത്ഥി !
ബാഴ്സയിൽ ഉടലെടുത്ത പ്രതിസന്ധികളുടെ അനന്തരഫലമെന്നോണമാണ് പ്രസിഡന്റ് ബർതോമ്യു തൽസ്ഥാനത്ത് നിന്നും രാജിവെച്ചത്. തുടർന്ന് ഇലക്ഷൻ നടത്താനുള്ള ഒരുക്കത്തിലാണ് എഫ്സി ബാഴ്സലോണ. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന പ്രധാനപ്പെട്ട സ്ഥാനാർത്ഥികളിൽ ഒരാളാണ് വിക്ടർ ഫോണ്ട്. അദ്ദേഹം ആരാധകർക്ക് നൽകിയ വാഗ്ദാനം വീണ്ടും ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ്. പരിശീലകനായി സാവിയെ എത്തിക്കാൻ ശ്രമിക്കുമെന്നാണ് ഇദ്ദേഹം അറിയിച്ചിരിക്കുന്നത്. സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സയിൽ തന്നെ തുടരാൻ പ്രേരിപ്പിക്കാനും കൺവിൻസ് ചെയ്യാനും സാധിക്കുന്ന ഏറ്റവും നല്ല വ്യക്തി സാവിയാണ് എന്നുമാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം എൽ പാർട്ടിഡാസോ കോപേക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"The best person to convince Messi is Xavi"
— MARCA in English (@MARCAinENGLISH) November 19, 2020
Presidential candidate Victor Font has outlined his plans for @FCBarcelona
👇https://t.co/7wcYabTTp1 pic.twitter.com/60CquQnerY
” ഈ സമയത്തെല്ലാം ഞങ്ങൾ ഒരു പ്രൊജക്റ്റ് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ പ്രൊജക്റ്റിനെ നയിക്കാൻ കെൽപ്പുള്ള, അതിന് ഏറ്റവും അനുയോജ്യനായ വ്യക്തി സാവിയാണ്. ഞങ്ങളുടെ പക്കൽ കോമ്പിറ്റെറ്റീവ് ആയ പ്രൊജക്റ്റ് ഉണ്ട് എന്നുള്ളത് മെസ്സിക്കറിയാം. അദ്ദേഹം തിരഞ്ഞെടുപ്പിലൂടെ ആര് വരും എന്ന് നോക്കിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഭാവി അതിനെ ആശ്രയിച്ചാണ്. മെസ്സിയെ കൺവിൻസ് ചെയ്യാൻ പറ്റിയ ഏറ്റവും നല്ല വ്യക്തി സാവിയാണ്. മെസ്സിക്ക് സാവിയെ നന്നായി അറിയാം. സാവിയുടെ കഴിവുകളിൽ മെസ്സി ആത്മവിശ്വാസമുള്ളവനാണ്. ഈ പ്രക്രിയയിൽ അദ്ദേഹത്തിന് വളരെയധികം പ്രധാനപ്പെട്ട റോൾ ഉണ്ട്. മെസ്സി എന്നുള്ളത് പകരം വെക്കാനാവാത്ത താരമാണ് ” വിക്ടർ ഫോണ്ട് പറഞ്ഞു.
Antoine Griezmann hurt by comments from Barcelona president hopeful Victor Font – report https://t.co/8mfWKpOhEH
— footballespana (@footballespana_) November 19, 2020