മെഡിക്കൽ ടെസ്റ്റിന് എത്തിച്ചേരാതെ മെസ്സി, ക്ലബ് വിടുമെന്നുറപ്പാവുന്നു !
സൂപ്പർ താരം ലയണൽ മെസ്സി എഫ്സി ബാഴ്സലോണ വിടുമെന്നുറപ്പാവുന്നു. ഇന്ന് ബാഴ്സ സംഘടിപ്പിച്ച പിസിആർ ടെസ്റ്റിന് മെസ്സി എത്തിച്ചേരാത്തത് ആണ് ഈ അഭ്യൂഹങ്ങൾക്ക് കൂടുതൽ ശക്തി പകർന്നത്. സൂപ്പർ താരം മെഡിക്കൽ പരിശോധനക്ക് വിധേയനായിട്ടില്ല എന്നുള്ളത് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത് കഴിഞ്ഞു. ഞായറാഴ്ച രാവിലെയാണ് ബാഴ്സയുടെ ആസ്ഥാനത്ത് വെച്ച് പിസിആർ ടെസ്റ്റ് സംഘടിപ്പിച്ചത്. കോച്ചിങ് സ്റ്റാഫ്, ടീം പ്ലയേഴ്സ് എന്നിവർക്കാണ് പിസിആർ ടെസ്റ്റ് സംഘടിപ്പിച്ചത്. കോവിഡ് ടെസ്റ്റ് ഉൾപ്പടെയുള്ള ടെസ്റ്റുകൾ ആണ് നടത്തിയത്. എന്നാൽ മെസ്സി ഇതിൽ പങ്കെടുക്കാൻ വിസമ്മതിക്കുകയായിരുന്നു.
#FCB 🔵🔴
— Diario SPORT (@sport) August 30, 2020
😱 ¡Messi da un paso más en su 'despedida' como jugador del Barça y no se presenta en la Ciutat Esportiva!https://t.co/Rpjgyx0AfF
ഇതോടെ മെസ്സി ക്ലബ് വിടാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് ഉറപ്പായി കഴിഞ്ഞു. തന്നെ ക്ലബ് വിടാൻ അനുവദിക്കണമെന്നും റിലീസ് ക്ലോസിന്റെ കാര്യത്തിൽ ഒരു പരിഹാരം കാണണമെന്നുമാണ് മെസ്സിയുടെ ആവിശ്യം. ഈ ആവിശ്യം ചർച്ച ചെയ്യാൻ വേണ്ടി കൂടികാഴ്ച്ചക്ക് തയ്യാറാണെന്നും മെസ്സി അറിയിച്ചിരുന്നു. എന്നാൽ ക്ലബ് വിടുന്ന കാര്യത്തിൽ മെസ്സി ഉറച്ചു നിൽക്കുകയാണെങ്കിൽ ചർച്ച നടത്താൻ താനോ ബാഴ്സയൊ തയ്യാറല്ല എന്ന് ബർതോമ്യു അറിയിച്ചിട്ടുണ്ട്. അതായത് നിലവിൽ കാര്യങ്ങൾ കുറച്ച് സങ്കീർണതകളിലേക്കാണ് നീങ്ങികൊണ്ടിരിക്കുന്നത്. ഒരു പ്രശ്നങ്ങളും ഇല്ലാതെ സമാധാനപരമായി ക്ലബ് വിടണം എന്നാണ് മെസ്സിയുടെ നിലപാട്. എന്നാൽ മെസ്സിയെ വിടുന്ന പ്രശ്നമില്ല എന്നുമാണ് ക്ലബിന്റെ നിലപാട്. ടെസ്റ്റിനും പരിശീലനത്തിനും എത്താതിരുന്നാൽ മെസ്സിക്കെതിരെ ശിക്ഷാ നടപടികൾ എടുക്കാൻ ബാഴ്സക്ക് അധികാരമുണ്ട്.
BREAKING – Lionel Messi insistent he is no longer contracted to Barcelona as he does not show up to scheduled pre-season tests https://t.co/S1kON6GK4C
— footballespana (@footballespana_) August 30, 2020